തൃശ്ശൂർ: സ്വകാര്യ ബസിൽ വിദ്യാർത്ഥിനിയ്ക്ക് നേരെ ലൈംഗികാതിക്രമം. സംഭവത്തിൽ 48കാരനെ അറസ്റ്റ് ചെയ്തു. മേക്കാട്ടുകുളം സ്വദേശി വിൻസെന്റ് ആണ് ഗുരുവായൂർ പോലീസിന്റെ പിടിയിലായത്.
രാവിലെയോടെയായിരുന്നു സംഭവം. കുന്നകുളത്ത് നിന്നും പാവറട്ടിയിലേക്കുള്ള യാത്രയ്ക്കിടെയായിരുന്നു സംഭവം. വിദ്യാർത്ഥിനോട് ഇയാൾ മോശമായി പെരുമാറുകയായിരുന്നു. ഉടനെ പെൺകുട്ടി ബഹളമുണ്ടാക്കി. തുടർന്ന് ഓടി രക്ഷപ്പെടാൻ ശ്രമിച്ച ഇയാളെ ബസ് ജീവനക്കാരും യാത്രക്കാരും ചേർന്ന് പിടികൂടി പോലീസിൽ ഏൽപ്പിക്കുകയായിരുന്നു.
സംഭവത്തിൽ വിദ്യാർത്ഥിനി പരാതി നൽകിയിട്ടുണ്ട്. ഇതിൽ കേസ് എടുത്തു. രാവിലെ കോളേജ് സ്‌കൂൾ വിദ്യാർത്ഥിനികളുടെ വലിയ തിരക്കാണ് ഈ റൂട്ടിലെ ബസുകളിൽ അനുഭവപ്പെടാറ്.











