തിരുവനന്തപുരം: സംസ്ഥാനത്ത് വരും മണിക്കൂറിൽ മഴ ശക്തമാകാൻ സാദ്ധ്യത. ഇതേ തുടർന്ന് മഴ മുന്നറിയിപ്പിൽ മാറ്റം വരുത്തി. ഏഴ് ജില്ലകകളിലാണ് യെല്ലോ അലർട്ട് ഏർപ്പെടുത്തിയിട്ടുള്ളത്.
തെക്കൻ കേരളത്തിലും മദ്ധ്യ കേരളത്തിലാണ് മഴ ശക്തമാകുക. ഈ സാഹചര്യത്തിൽ തിരുവനന്തപുരം മുതൽ ഇടുക്കിവരെയാണ് യെല്ലോ അലർട്ടുള്ളത്. ജില്ലകളിലെ ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ മഴ ലഭിക്കും. അതിനാൽ ജഗ്രത പാലിക്കണം എന്നാണ് നിർദ്ദേശം. യെല്ലോ അലർട്ട് പുറപ്പെടുവിച്ചിട്ടില്ലെങ്കിലും മറ്റ് ജില്ലകളിലും മഴ ലഭിക്കുമെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചിട്ടുണ്ട്. നാളെ കണ്ണൂർ, മലപ്പുറം എന്നീ ജില്ലകളിൽ യെല്ലോ അലർട്ടാണ്.
കാലാവസ്ഥ മാറുന്ന സാഹചര്യത്തിൽ കടൽ തീരത്ത് ഉയർന്ന തിരമാലയ്ക്ക് സാദ്ധ്യതയുണ്ടെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചിട്ടുണ്ട്. അതിനാൽ കടൽ തീരത്ത് താമസിക്കുന്നവർ ജാഗ്രത പാലിക്കണമെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം വ്യക്തമാക്കി. മത്സ്യത്തൊഴിലാളികൾക്കും ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചിട്ടുണ്ട്.
Discussion about this post