തിരുവനന്തപുരം: നിരോധിത സംഘടനകളുമായി ബന്ധം പുലര്‍ത്തിയെന്ന കണ്ടെത്തലില്‍ കേരള പോലീസിനെതിരെ വീണ്ടും നടപടി. സൈബര്‍ സെല്‍ എസ് ഐ റിജുമോനെ ജോലിയില്‍ നിന്ന് സസ്‌പെന്റെ ചെയ്തു. ഇയാള്‍ നിരോധിത സംഘടനകള്‍ക്ക് വിവരങ്ങള്‍ ചോര്‍ത്തി നല്‍കിയെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് നടപടി. രാജ്യ വിരുദ്ധ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് എന്‍ഐഎ നീരീക്ഷിച്ച് വന്ന സംഘടനാ തേതാക്കള്‍ക്ക് റിജുമോന്‍ ഈ വിവരം കൈമാറിയെന്ന് എന്‍ഐഎ കണ്ടെത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ ഇയാള്‍ക്കെതിരെ നടപടിയെടുക്കണമെന്ന് എന്‍ഐഎ ആവശ്യപ്പെടുകയായിരുന്നു.
കോട്ടയം താഴത്തങ്ങാടി സ്വദേശിയാണ് റിജുമോന്‍. ഇയാള്‍ മുന്‍പ് ഈസ്റ്റ് പോലീസ് സ്റ്റേഷനില്‍ ജോലി ചെയ്തിരുന്നു. കോട്ടയം ജില്ലയിലെ കിഴക്കന്‍ മേഖലയില്‍ രാജ്യ വിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടു വന്ന നിരോധിത സംഘടനകളില്‍ പെട്ടവരെ എന്‍ഐഎ നിരീക്ഷിച്ച വിവരങ്ങള്‍ റിജുമോന്‍ ആ സംഘടന നേതാക്കന്‍മാരുമായി പങ്കു വെച്ചു എന്നതിന് തെളിവ് ലഭിച്ചിരുന്നു. ഇതിനെ തുടര്‍ന്ന് ഉദ്യോഗസ്ഥനെ അടിയന്തരമായി സസ്പെന്‍ഡ് ചെയ്യാന്‍ എന്‍ഐഎ കേരള പോലീസിനോട് നിര്‍ദ്ദേശിക്കുകയായിരുന്നു. കറച്ച് നാളായി എന്‍ഐഎ നിരീക്ഷണത്തിലായിരുന്നു റിജുമോന്‍.
ഇടുക്കി തൊടുപുഴ കരിമണ്ണൂര്‍ സ്റ്റേഷനില്‍നിന്ന് സംഘപരിവാര്‍ പ്രവര്‍ത്തകരുടെ വിശദ വിവരങ്ങള്‍ പോപ്പുലര്‍ ഫ്രണ്ട് നേതാക്കള്‍ക്ക് ചോര്‍ത്തി നല്‍കിയതിന് സിവില്‍ പൊലീസ് ഓഫീസര്‍ പി കെ അനസിനെ കഴിഞ്ഞ ഫെബ്രുവരിയില്‍ കേരളാ പൊലീസ് സര്‍വീസില്‍ നിന്ന് പിരിച്ചുവിട്ടിരുന്നു. കേരള പോലീസില്‍ രാജ്യാ വിരുദ്ധ ശക്തികളുടെ സാന്നിദ്ധ്യമുണ്ടെന്ന ആരോപണം ഇതോടെ ബലം വയ്ക്കുകയാണ്.
Discussion about this post