ഹൈദരാബാദ്: ഗണേശ ഭഗവാന്റെ വിഗ്രഹം സ്ഥാപിച്ച് മുസ്ലീം യുവാവ്. തെലങ്കാനയിലെ ഹൈദരാബാദ് സംഭവം. രാം നഗർ സ്വദേശിയായ മുഹമ്മദ് സിദ്ദിഖ് ആണ് ഹിന്ദുക്കളായ സുഹൃത്തുക്കളുടെ സഹായത്താൽ വിഗ്രഹം സ്ഥാപിച്ചത്.
വിനായക ചതുർത്ഥി ആഘോഷങ്ങളുടെ തുടർച്ചയായിട്ടാണ് വിഗ്രഹം സ്ഥാപിച്ചത് എന്നാണ് വിവരം. പ്രദേശത്ത് പ്രത്യേകം നിർമ്മിച്ച പന്തലിലാണ് വിഗ്രഹം സ്ഥാപിച്ചിരിക്കുന്നത്. ഈ വിഗ്രഹം ഒൻപത് ദിവസങ്ങൾക്ക് ശേഷം നിമജ്ഞനം ചെയ്യും.
ഗണേശോത്സവം ഉൾപ്പെടെ എല്ലാ ആഘോഷങ്ങളിലും താൻ പങ്കെടുക്കാറുണ്ടെന്ന് സിദ്ദിഖി പറഞ്ഞു. എല്ലാവർഷവും ഗണേശ വിഗ്രഹം ഇവിടെ സ്ഥാപിക്കാറുണ്ട്. ഇത് കാണുമ്പോൾ തനിക്കും വിഗ്രഹം സ്ഥാപിക്കണമെന്ന അതിയായ ആഗ്രഹം ഉണ്ടായിരുന്നു. ഇതേ തുടർന്നായിരുന്നു വിഗ്രഹം സ്ഥാപിച്ചത്. സുഹൃത്തുക്കൾ റംസാൻ ആഘോഷങ്ങളിലും പങ്കെടുക്കാറുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കുട്ടിക്കാലം തൊട്ടുതന്നെ തങ്ങൾ അടുത്ത സുഹൃത്തുക്കളാണെന്ന് സിദ്ദിഖിന്റെ സുഹൃത്ത് രാമുവും പ്രതികരിച്ചു. എല്ലാവർഷവും ആഘോഷങ്ങളിൽ സിദ്ദിഖും പങ്കെടുക്കാറുണ്ട്. അതുപോലെ റംസാന് സിദ്ദിഖിന്റെ വീട്ടിൽ പോയി ഭക്ഷണം കഴിക്കും. ജാതിയുടേ മതത്തിന്റെ അതിരുകൾ ഇല്ലാതെയാണ് തങ്ങൾ ജീവിക്കുന്നത് എന്നും രാമു വ്യക്തമാക്കി.
Discussion about this post