ന്യൂഡൽഹി: ഖാലിസ്ഥാൻ ഭീകരർക്കെതിരായ നടപടികൾ കടുപ്പിച്ച് എൻഐഎ. വിവിധ രാജ്യങ്ങളിൽ ഒളിവിൽ കഴിയുന്ന 19 ഖാലിസ്ഥാൻ ഭീകരരുടെ ഇന്ത്യയിലെ സ്വത്തുക്കൾ കണ്ടുകെട്ടാൻ ദേശീയ അന്വേഷണ ഏജൻസി നടപടികൾ ആരംഭിച്ചു. ഖാലിസ്ഥാൻ ഭീകരസംഘടനയായ സിഖ്സ് ഫോർ ജസ്റ്റിസ് നേതാവ് ഗുർപത്വന്ത് സിംഗ് പന്നുവിന്റെ പഞ്ചാബിലെ സ്വത്ത് കണ്ടുകെട്ടിയതിന് പിന്നാലെയാണ് നടപടി.
യുകെ, യുഎസ്, കാനഡ, ദുബായ്, പാകിസ്താൻ തുടങ്ങിയ വിദേശരാജ്യങ്ങളിൽ ഒളിവിൽ കഴിയുന്ന പത്തൊമ്പത് ഭീകരരുടെ പട്ടിക എൻഐഎ തയ്യാറാക്കി. പരംജീത് സിങ് പമ്മ, കുൽവന്ത് സിങ് മുത്ര, സുഖ്പാൽ സിങ്, സരബ്ജീത് സിങ് ബെന്നൂർ, കുൽവന്ത് സിങ്, വാധ്വ സിങ് ബബ്ബാർ, ജയ് ധലിവാൾ, ബർപ്രീത് സിങ്, ബർജാപ് സിങ്, രഞ്ജിത് സിങ് നീത, ഗുർമീത് സിങ്, ഗുർപ്രീത് സിങ്, ജസ്മീത് സിങ് ഹകിംസാദ, ഗുർജന്ത് സിങ് ധില്ലൺ, ലഖ്ബീർ സിങ് റോഡ്, അമർദീപ് സിങ് പൂരേവാൾ, ജതീന്തർ സിങ് ഗ്രേവാൾ, ദുപീന്ദർ ജീത്, ഹിമ്മത് സിങ് എന്നിവരാണ് എൻഐഎയുടെ പട്ടികയിലുള്ളത്.
യുഎപിഎ ചുമത്തിയാണ് ഇവർക്കെതിരെ നടപടി സ്വീകരിക്കുന്നത്.ഇന്ത്യാവിരുദ്ധ പ്രവർത്തനങ്ങളുടെ പേരിൽ ഇവർക്കായി വിവിധ സുരക്ഷാ ഏജൻസികൾ വർഷങ്ങളായി തിരച്ചിൽ നടത്തിവരികയാണ്.
Discussion about this post