ശരീര സൗന്ദര്യത്തിൽ മുടിയ്ക്കുള്ള പങ്ക് വളരെ വലുതാണ്. അതുകൊണ്ടു തന്നെ മുടി സംരക്ഷണത്തിനായി നാം എന്തിനും തയ്യാറാകുന്നു. കറുത്തതും ഇട തൂർന്നതുമായ മുടിയാണ് ഏവരുടെയും ആഗ്രഹം. എന്നാൽ ആന്തരികവും ബാഹ്യവുമായ പല ഘടകങ്ങളും മൂലം മുടിയ്ക്ക് പല തരത്തിലുള്ള പ്രശ്‌നങ്ങളും നമുക്ക് ഉണ്ടാകുന്നുണ്ട്. ഇതിൽ പ്രധാന പ്രശ്‌നമാണ് അകാല നര.
പ്രായമാകുന്നതിന് മുൻപു തന്നെ തല മുടി നരയ്ക്കുന്നതാണ് അകാല നര. കൗമാരക്കാരിലും യുവതി- യുവാക്കളിലുമാണ് ഈ പ്രശ്‌നം കൂടുതലായി കാണുന്നത്. ജീവിത ശൈലിയും മറ്റ് ആരോഗ്യപ്രശ്‌നങ്ങളുമെല്ലാമാണ് ഇതിന് കാരണം ആകുന്നത്. ഇതിന് പരിഹാരമായി ആശ്രയിക്കുന്നത് ആകട്ടെ രാസവസ്തുക്കൾ ധാരാളം അടങ്ങിയ ഡൈകളും ഹെയർ കളറുകളും. എന്നാൽ ഇത് ഗുണത്തേക്കാൾ ഏറെ ദോഷമാണ് ചെയ്യുക.
കെമിക്കലുകൾ ഒന്നുമില്ലാത്ത പ്രകൃതിദത്തമായ ഡൈ നമുക്ക് വീട്ടിൽ തന്നെ തയ്യാറാക്കാം. വെറു മൂന്ന് ചേരുവകൾ മാത്രം മതി ഇതിന്. കാപ്പിപ്പൊടി, തൈര്, വെളിച്ചെണ്ണ എന്നിവയാണ് വേണ്ട സാധനങ്ങൾ.
ആദ്യം ഒരു പാത്രത്തിൽ രണ്ട് ടീസ്പൂൺ കാപ്പിപ്പൊടി എടുക്കുക. ഇതിലേക്ക് മൂന്ന് ടീസ് സ്പൂൺ തൈര്, രണ്ട് ടീസ് സ്പൂൺ വെളിച്ചെണ്ണ എന്നിവ ചേർക്കുക. ആവശ്യമെങ്കിൽ ആവണക്കെണ്ണയും ചേർക്കാം. ഇതിന് ശേഷം എല്ലാം കൂടി കൂട്ടിയോജിപ്പിക്കുക. ശേഷം തലയിൽ തേച്ച് പിടിപ്പിക്കാം.
ഒരു മണിക്കൂർ നേരം കാത്തിരിക്കുക. ഇതിന് ശേഷം വീര്യം കുറഞ്ഞ ഷാംപൂ ഉപയോഗിച്ച് കഴുകാം.













Discussion about this post