ഡബ്ലൂഡബ്യൂഇ; ചാംപ്യനും പ്രൊഫഷണൽ ഗുസ്തി താരവുമായ ഹൾക്ക് ഹോഗൻ വിവാഹിതനായി. കാമുകി സ്‌കൈ ഡെയ്‌ലിയെയാണ് ഹൾക്ക് വിവാഹം ചെയ്തത്. യോഗ അദ്ധ്യാപികയും അക്കൗണ്ടറ്റുമാണ് 44 കാരിയായ മൂന്നാം ഭാര്യ. കഴിഞ്ഞ ദിവസം ഫ്‌ലോറിഡയിൽ നടന്ന വിവാഹച്ചടങ്ങിൽ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണു പങ്കെടുത്തത്. ഹൾക്കിന്റെ 35 വയസ്സുകാരിയായ മകൾ വിവാഹത്തിൽ പങ്കെടുത്തില്ല.
മുൻ വിവാഹത്തിൽ സ്‌കൈക്ക് മൂന്ന് കുട്ടികളുണ്ട്. യോഗ അദ്ധ്യാപികയായ സ്‌കൈയെ കഴിഞ്ഞ വർഷം ഫെബ്രുവരിയിൽ അമേരിക്കൻ ഗായകനായ ബ്രെറ്റ് മൈക്കിളിന്റെ സംഗീതക്കച്ചേരിക്കിടെയാണ് ഹൾക്ക് പരിചയപ്പെട്ടത്.
1983 ഡിസംബർ 18-നാണ് ഹൾക്ക് ഹോഗൻ ആദ്യമായി വിവാഹിതനായത്. അമേരിക്കൻ ടിവി താരമായ ലിൻഡ ക്ലാരിഡ്ജിനെയാണ് അദ്ദേഹം വിവാഹം ചെയ്തത്. 2009-ൽ ഇരുവരും വിവാഹമോചനം നേടി. താമസിയാതെ ഹൾക്ക് ജെന്നിഫർ മക്ഡാനിയലിനെ കണ്ടുമുട്ടുകയും 2010-ൽ അവളെ വിവാഹം കഴിക്കുകയും ചെയ്തു. 2021ൽ ഇരുവരും വിവാഹമോചനം നേടി.













Discussion about this post