ക്രിക്കറ്റ് ചരിത്രത്തിലെ സമാനതകളില്ലാത്ത റൺ വേട്ട തുടരുന്ന വിരാട് കോഹ്‌ലി വീണ്ടും റെക്കോർഡ് പുസ്തകങ്ങൾ തിരുത്തിക്കുറിച്ചു. ഇൻഡോറിൽ ന്യൂസിലൻഡിനെതിരെ നടന്ന മൂന്നാം ഏകദിനത്തിൽ തകർപ്പൻ സെഞ്ച്വറി നേടിയതോടെ, റൺ ചേസിംഗിൽ ലോകം കണ്ട ഏറ്റവും മികച്ച ബാറ്റർ താനാണെന്ന് കോഹ്‌ലി ഒരിക്കൽ കൂടി തെളിയിച്ചു. എന്നാൽ കോഹ്‌ലിയുടെ പോരാട്ടത്തിനും ഇന്ത്യയെ പരമ്പര തോൽവിയിൽ നിന്ന് രക്ഷിക്കാനായില്ല.
ഇൻഡോറിലെ ഹോൾക്കർ സ്റ്റേഡിയത്തിൽ നടന്ന ആവേശകരമായ പോരാട്ടത്തിൽ ന്യൂസിലൻഡ് 41 റൺസിന് ഇന്ത്യയെ പരാജയപ്പെടുത്തി. ഇതോടെ മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പര 2-1 ന് കിവീസ് സ്വന്തമാക്കി. കിവീസ് ഉയർത്തിയ കൂറ്റൻ സ്കോർ പിന്തുടർന്ന ഇന്ത്യക്കായി ഇന്ത്യയ്ക്കായി വിരാട് കോഹ്‌ലി (124) സെഞ്ച്വറി നേടിയപ്പോൾ, വാലറ്റത്ത് ഹർഷിത് റാണ (52) അർദ്ധസെഞ്ചുറിയുമായി പൊരുതി നോക്കി. എന്നിരുന്നാലും മുൻനിരയിലെ തകർച്ച ഇന്ത്യയ്ക്ക് തിരിച്ചടിയായി.
എന്തായാലും മറ്റൊരു സെഞ്ച്വറി നേടിയത്തോഫിഡെ ഏകദിന ക്രിക്കറ്റിൽ ലക്ഷ്യം പിന്തുടരുമ്പോൾ ഏറ്റവും കൂടുതൽ സെഞ്ച്വറികൾ നേടുന്ന താരമെന്ന തന്റെ റെക്കോർഡ് കോഹ്‌ലി അപ്രാപ്യമായ ഉയരത്തിലേക്ക് എത്തിച്ചു. രണ്ടാം സ്ഥാനത്തുള്ള സച്ചിനെക്കാളും രോഹിത്തിനെക്കാളും 12 സെഞ്ച്വറികൾ അധികം നേടിയ കോഹ്‌ലി, ക്രിക്കറ്റ് ലോകത്തെ ‘യഥാർത്ഥ ചേസ് മാസ്റ്റർ’ താനാണെന്ന് ഉറപ്പിച്ചു. സച്ചിനും രോഹിതും 17 സെഞ്ചുറികൾ നേടിയപ്പോൾ കോഹ്‌ലി നേടിയത് 29 സെഞ്ചുറികളാണ്.
ലിസ്റ്റ് എ ക്രിക്കറ്റിലും അന്താരാഷ്ട്ര ഏകദിനങ്ങളിലുമായി കഴിഞ്ഞ 9 ഇന്നിംഗ്‌സുകളിൽ കോഹ്‌ലിയുടെ ഫോം അവിശ്വസനീയമാണ്. സ്കോറുകൾ താഴെ:
124 (108) – ന്യൂസിലൻഡിനെതിരെ (ഇന്നലെ)
23 (29)
93 (91)
77 (61)
131 (101)
65* (45)
102 (93)
135 (120)
74* (81)
ഒരു മത്സരത്തിൽ അർദ്ധ സെഞ്ച്വറി നേടിയില്ല എന്നതൊഴിച്ചാൽ ഈ 9 ഇന്നിംഗ്‌സുകളിൽ മാത്രം ഏകദേശം 90-ന് മുകളിലാണ് കോഹ്‌ലിയുടെ ബാറ്റിംഗ് ശരാശരി.
അതേസമയം വ്യക്തിഗത റെക്കോർഡുകളിൽ കോഹ്‌ലി തിളങ്ങുമ്പോഴും ടീം എന്ന നിലയിൽ ഇന്ത്യ കടുത്ത പ്രതിസന്ധിയിലൂടെയാണ് കടന്നുപോകുന്നത്. ശ്രീലങ്കയോടും ഓസ്‌ട്രേലിയയോടും ഏറ്റ പരാജയത്തിന് പിന്നാലെ ഇപ്പോൾ ന്യൂസിലൻഡിനോടും പരമ്പര നഷ്ടമായത് ടീം മാനേജ്‌മെന്റിനെ ആശങ്കയിലാക്കുന്നു.












Discussion about this post