തിരുവനന്തപുരം: കേരളത്തിന്റെ രണ്ടാ വന്ദേഭാരത് പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തത് ഹർഷാരവത്തോടെയാണ് മലയാളികൾ സ്വീകരിച്ചത് കാസർകോട് നിന്ന് ഇത് സർവ്വീസ് ആരംഭിക്കുകയും ചെയ്തു. പുതിയ വന്ദേഭാരത്, സ്പെഷൽ സർവീസിനിടെ നേരത്തെ സർവീസ് ആരംഭിച്ച വന്ദേഭാരതുമായി കണ്ടുമുട്ടുന്ന വിഡിയോ ശ്രദ്ധേയമായി.
ദക്ഷിണ റെയിൽവെ എക്‌സ് പ്ലാറ്റ്‌ഫോമിൽ പോസ്റ്റ് ചെയ്തിരിക്കുന്ന വിഡിയോയിലാണ് കേരളത്തിലെ രണ്ട് വന്ദേഭാരതും അടുത്തടുത്ത ട്രാക്കുകളിലൂടെ കടന്നുപോകുന്നത്. കാസർഗോഡിനും കാഞ്ഞങ്ങാടിനും ഇടയിലായിരുന്നും ഈ അപൂർവ സമാഗമം. കേരളത്തിലെ രണ്ട് വന്ദേഭാരതുകൾ പരസ്പരം കണ്ടുമുട്ടിയപ്പോൾ എന്നാണ് ദൃശ്യങ്ങൾക്കൊപ്പം ദക്ഷിണ റെയിൽവേ കുറിച്ചത്.
Two Kerala Vande Bharat Meets Each Other
20634 Trivandrum-Kasaragod Vande Bharat meets 02631 Kasaragod-Trivandrum Vande Bharat greets between kasargod – Kanhangad#VandeBharat #kasaragod @RailMinIndia pic.twitter.com/NWAz7HRmey
— Southern Railway (@GMSRailway) September 24, 2023
ചൊവ്വാഴ്ച തിരുവനന്തപുരത്തുനിന്ന് രണ്ടാം വന്ദേഭാരതിന്റെ ആദ്യ സർവീസ് തുടങ്ങും. ബുധനാഴ്ച കാസർകോട്ടുനിന്നും. ആഴ്ചയിൽ ആറുദിവസമാണ് സർവീസ് ക്രമീകരിച്ചിരിക്കുന്നത്. തിങ്കളാഴ്ച ഒഴികെയുള്ള ദിവസങ്ങളിൽ തിരുവനന്തപുരത്തുനിന്നും ചൊവ്വ ഒഴികെയുള്ള ദിവസങ്ങളിൽ കാസർകോട്ടുനിന്നും ട്രെയിൻ സർവീസ് നടത്തും.
Discussion about this post