ഭൂമിക്ക് ഭീഷണിയായ ബെന്നു ഛിന്നഗ്രഹത്തിന്റെ രഹസ്യങ്ങളുമായി നാസയുടെ ഒസിരിസ് റെക്‌സ് പേടകം ഭൂമിയിൽ തിരിച്ചെത്തി. യുഎസിലെ യൂട്ടോ മരുഭൂമിയിലെ ടെസ്റ്റിങ് റേഞ്ചിലാണ് ഒസിരിസ് വീണത്. ഇതോടെ ഏഴ് വർഷം നീണ്ട പഠനമാണ് വിജയകരമായി പൂർത്തിയായിരിക്കുന്നത്.
ഒസിരിസ്-റെക്സ് ബഹിരാകാശ പേടകം ബെന്നു ഛിന്നഗ്രഹത്തിന്റെ പ്രതലത്തിൽ ഇറങ്ങിയിരുന്നു. ബെന്നുവിന്റെ ഉപരിതലത്തിൽ 2020ൽ ഇറങ്ങിയത്. നൈറ്റിംഗ് ഗേൾ എന്ന ലൊക്കേഷനിൽ നിന്ന് പാറ പോലെയുള്ള ഒരു പദാർത്ഥമാണ് ശേഖരിച്ചത്. ഈ ഛിന്നഗ്രഹത്തിൽ നിന്നുള്ള ഒസിരിസിന്റെ സാംപിൾ ഭൂമിയിൽ അടുത്തയാഴ്ച്ചയെത്തും. ഫ്രിഡ്ജിന്റെ വലിപ്പത്തിലുള്ള ക്യാപ്‌സൂളിലാണ് ഇവ എത്തിയത്.
നാസ ആദ്യമായിട്ടാണ് ഛിന്നഗ്രഹത്തിൽ നിന്ന് സാമ്പിൾ വിജയകരമായി ശേഖരിച്ച് ഭൂമിയിലെത്തിച്ചത്. ആസ്‌ട്രോമെറ്റീരിയൽസ് അക്വിസിഷൻ ആൻഡ് ക്യുറേഷൻ ഫെസിലിറ്റിയിലായിരിക്കും തുടർപഠനങ്ങൾ.നമ്മുടെ ഭൂമി എങ്ങനെ ഉണ്ടായെന്നും, സൗരയൂഥത്തിന്റെ രൂപീകരണം എങ്ങനെയെന്നും ഇതിലൂടെ കണ്ടെത്താമെന്നും നാസ പ്രതീക്ഷിക്കുന്നു. ഭൂമിയിൽ ജീവജാലങ്ങൾ എങ്ങനെ ഉണ്ടായി എന്നെല്ലാം കണ്ടെത്തുക എന്ന ലക്ഷ്യവും നാസയ്ക്കുണ്ട്.
ശേഖരിച്ച ഈ സാമ്പിൾ ഇനിയുള്ള ദിവസങ്ങളിൽ കൃത്യമായി സാനിറ്റൈസ് ചെയ്യും. അപകടകരമായ വൈറസുകൾ അടക്കമുള്ളവയെ നീക്കം ചെയ്യാനാണ് ഇത്. മറ്റ് അപകടകരമായ ഘടകങ്ങളെയും ഇവ നീക്കം ചെയ്യും. ഹൂസ്റ്റണിലെ നാസയുടെ ജോൺസൻ സ്പേസ് സെന്ററിലേക്കാണ് ഈ സാമ്പിൾ എത്തിക്കുക. ഇവിടെയുള്ള ക്യൂറേഷൻ ലബോറട്ടിയിലാണ് ഇവ ശേഖരിച്ച് വെക്കുക. ശേഖരിച്ച് വെച്ച സാമ്പിളുകൾ പിന്നീട് ലോകത്തുടനീളമുള്ള ശാസ്ത്രജ്ഞരുടെ കൈകളിലേക്ക് എത്തിക്കും.











Discussion about this post