ന്യൂഡൽഹി : ഹർദീപ് സിംഗ് നിജ്ജാറിന്റെ കൊലപാതകത്തിൽ ഇന്ത്യയ്ക്ക് പങ്കുണ്ടെങ്കിൽ തെളിവുകൾ പുറത്തു വിടണമെന്ന് ജിയോസ്‌ട്രാറ്റജിസ്റ്റ് ബ്രഹ്മ ചെല്ലാനി. ഖാലിസ്ഥാൻ വിഘടനവാദി ഹർദീപ് സിംഗ് നിജ്ജാറിന്റെ കൊലപാതകത്തിൽ ഇന്ത്യയ്ക്ക് പങ്കുണ്ടെന്നു കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ ആരോപിച്ചതിന് പിന്നാലെയാണ് ചെല്ലാനിയുടെ പ്രതികരണം.
നിജ്ജാറിന്റെ കൊലപാതകത്തിൽ ഇന്ത്യയ്ക്ക് പങ്കുണ്ടെന്നു ആരോപിക്കുന്നതല്ലാതെ ഇതുവരെ കാനഡയോ യുഎസോ തെളിവുകൾ ഒന്നും പങ്കുവെച്ചിട്ടില്ല. എന്നാൽ ഇന്ത്യയുമായി സഹകരിക്കണം എന്ന് അഭ്യർത്ഥിക്കുന്നത് വിചിത്രമായ വിരോധാഭാസമാണെന്നും ചെല്ലാനി പറഞ്ഞു.വിശ്വസനീയമായ തെളിവുകൾ ഉണ്ടെങ്കിൽ അത് ഹാജരാക്കണം. അല്ലാതെ മാദ്ധ്യമങ്ങൾക്ക് മുൻപിൽ നുണകൾ പടച്ചുവിടുകയല്ല വേണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഇന്ത്യ-കാനഡ ആഭ്യന്തര വിഷയത്തിൽ യുഎസിന്റെ ഇടപെടൽ ഇന്ത്യ-യുഎസ് ബന്ധത്തെ ബാധിക്കുമെന്ന് ചെല്ലാനി നേരത്തെ വ്യക്തമാക്കിയിരുന്നു.
Discussion about this post