പറ്റ്‌ന: ബിഹാറിൽ ശിവലിംഗം അടിച്ച് തകർത്ത കേസിൽ പ്രധാന പ്രതി അറസ്റ്റിൽ. ഖോട്ടൊപൂർ സ്വദേശി ജാവേദ് ആണ് അറസ്റ്റിലായത്. സംഭവത്തിൽ നിരവധി പേർക്കെതിരെ പോലീസ് കേസ് എടുത്തു. ഇവരെ അറസ്റ്റ് ചെയ്യാനുള്ള നടപടികൾ പോലീസ് ആരംഭിച്ചു.
ബേഗുസരായിലെ ഖോട്ടൊപുർ ചൗക്കിലെ ശിവ ക്ഷേത്രത്തിന് നേരെയാണ് ആക്രമണം ഉണ്ടായത്. കഴിഞ്ഞ ദിവസമായിരുന്നു സംഭവം. ക്ഷേത്രത്തിലേക്ക് അതിക്രമിച്ച് കടന്ന 12 പേരടങ്ങുന്ന സംഘം ക്ഷേത്രം ആക്രമിക്കുകയായിരുന്നു. വിഗ്രഹങ്ങളും ശിവലിംഗവും അക്രമി സംഘം തകർത്തു. ഇതിന് പുറമേ ക്ഷേത്രത്തിനും കേടുപാടുകൾ ഉണ്ടാക്കി. ക്ഷേത്രത്തിന് സമീപത്തെ കടകൾ ഉൾപ്പെടെ അടിച്ച് തകർത്ത ശേഷമാണ് അക്രമി സംഘം പോയത്. ഇതിന് പിന്നാലെ സംഘം ഒളിവിൽ പോകുകയായിരുന്നു.
സംഭവത്തിൽ ശക്തമായ പ്രതിഷേധവുമായി ഹിന്ദു വിശ്വാസികൾ രംഗത്ത് എത്തി. ഇതോടെ അന്വേഷണം ശക്തമാക്കുകയായിരുന്നു. ഇതേ തുടർന്നാണ് ജാവേദിനെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ ജാവേദിനെ റിമാൻഡ് ചെയ്തു.
Discussion about this post