ഭോപ്പാൽ : മധ്യപ്രദേശ് തിരഞ്ഞെടുപ്പിനായുള്ള രണ്ടാംഘട്ട സ്ഥാനാർത്ഥി പട്ടിക ബിജെപി പുറത്തിറക്കി. കേന്ദ്രമന്ത്രിമാരായ നരേന്ദ്ര സിംഗ് തോമറും പ്രഹ്ലാദ് സിംഗും മധ്യപ്രദേശിൽ മത്സരിക്കും. നരേന്ദ്ര സിംഗ് തോമർ ദിമാനിയിൽ നിന്നും പ്രഹ്ലാദ് സിംഗ് പട്ടേൽ നർസിംഗ്പൂർ മണ്ഡലത്തിൽ നിന്നുമായിരിക്കും മത്സരിക്കുക.
കേന്ദ്രമന്ത്രി ഫഗ്ഗൻ സിംഗ് കുലസ്‌തെയും മധ്യപ്രദേശിൽ മത്സരിക്കുന്നുണ്ട്. നിവാസ് മണ്ഡലത്തിൽ നിന്നുമായിരിക്കും കുലസ്‌തെ മത്സരിക്കുക . ബിജെപിയുടെ ദേശീയ ജനറൽ സെക്രട്ടറി കൈലാഷ് വിജയവർഗിയ ഇൻഡോർ-1 സീറ്റിൽ നിന്നും മത്സരിക്കുന്നതാണ്. 39 സ്ഥാനാർത്ഥികളുടെ പട്ടികയാണ് ബിജെപി പുറത്തിറക്കിയിട്ടുള്ളത്.
ബിജെപി രണ്ടാമതായി പുറത്തിറക്കിയിരിക്കുന്ന പട്ടികയിൽ ആറ് വനിതാ സ്ഥാനാർത്ഥികളും പട്ടികവർഗത്തിൽ നിന്നുള്ള 10 സ്ഥാനാർത്ഥികളും പട്ടികജാതി വിഭാഗത്തിൽ നിന്നുള്ള 4 സ്ഥാനാർത്ഥികളും ഉൾപ്പെടുന്നുണ്ട്. കഴിഞ്ഞ ഓഗസ്റ്റിൽ ആയിരുന്നു ബിജെപി മധ്യപ്രദേശിലേക്കുള്ള ആദ്യ സ്ഥാനാർഥി പട്ടിക പുറത്തിറക്കിയത്.
Discussion about this post