പത്തനംതിട്ട: വഴിപാട് നേർന്ന് ആറന്മുള വള്ളസദ്യയിൽ പങ്കെടുത്ത് നടൻ ദിലീപ്. അഭീഷ്ട സിദ്ധിക്കും കുടുംബത്തിന്റെ ഐശ്വര്യത്തിനും വേണ്ടിയായിരുന്നു വഴിപാട്. പള്ളിയോടങ്ങളുടെ യാത്രയിലും അദ്ദേഹം പങ്കാളിയായി. നടനൊപ്പം അടുത്ത സുഹൃത്തുക്കളും ചില ബന്ധുക്കളും ഉണ്ടായിരുന്നു.
ഇന്നലെയായിരുന്നു അദ്ദേഹം വള്ളസദ്യ വഴിപാടായി സമർപ്പിച്ചത്. ഉമയാറ്റുകര പള്ളിയോടത്തിന് ആയിരുന്നു ദിലീപ് വഴിപാട് നേർന്നത്. ആദ്യം മുതൽ അവസാനം വരെ അദ്ദേഹം എല്ലാ ചടങ്ങുകളിലും പങ്കെടുത്തു. രാവിലെ ആനക്കൊട്ടിലിൽ ദിലീപാണ് വിളക്കു തെളിയിച്ചത്.
ഇതിന് പള്ളിയോടത്തിൽ കയറി ക്ഷേത്രത്തിന്റെ വടക്കേ കടവിൽ എത്തി. ഇവിടെ വച്ച് വള്ളത്തിന്റെ തുഴച്ചിൽകാർക്ക് സ്വീകരണം നൽകി. പിന്നീലെ വഞ്ചിപ്പാട്ട് പാടി ക്ഷേത്ര നടയിൽ എത്തി. തുടർന്ന് ഊട്ടുപുരയിൽ നിലവിളക്ക് തെളിയിച്ചു. ഇതിന് ശേഷം ഭഗവാനെ സങ്കൽപ്പിച്ച് സദ്യ വിളമ്പി. തുഴച്ചിലുകാർക്കും സദ്യ വിളമ്പി നൽകി. വള്ളസദ്യ കഴിച്ച് ഭഗവാനെയും തൊഴുത് ആയിരുന്നു അദ്ദേഹം മടങ്ങിയത്. മനസ്സ് നിറഞ്ഞെന്നും അതിയായ സന്തോഷമുണ്ടെന്നും ദിലീപ് മാദ്ധ്യമങ്ങളോട് പ്രതികരിച്ചു. നടന്റെ വരവ് അറിഞ്ഞ് നിരവധി പേരാണ് അദ്ദേഹത്തെ കാണാൻ ക്ഷേത്രത്തിലേക്ക് എത്തിയത്.
Discussion about this post