ചർമ്മത്തിന്റെ പുറം പാളിയിൽ ഈർപ്പം ഇല്ലാതാകുന്ന അവസ്ഥയാണ് വരണ്ട ചർമ്മത്തിന് കാരണമാകുന്നത്. ശരിയായ രീതിയിൽ പരിചരിച്ചില്ലെങ്കിൽ വരണ്ട ചർമം അണുബാധയ്ക്ക് പോലും കാരണമാകുന്നതാണ്. മോശം കാലാവസ്ഥ മുതൽ നിങ്ങളുടെ പ്രായം വരെയുള്ള വിവിധ ഘടകങ്ങൾ ചർമ്മത്തിൽ ഈർപ്പവും എണ്ണമയവും ഇല്ലാതാക്കി വരണ്ട ചർമം ഉണ്ടാക്കുന്നതിലേക്ക് നയിക്കുന്നു. ശരീരത്തിലെ ചില വിറ്റാമിനുകളുടെ അഭാവം കൊണ്ടും ചർമ്മത്തിന് വരൾച്ച ഉണ്ടാകുന്നതാണ്.
നമ്മുടെ ചർമ്മം സ്വാഭാവികമായി സെബം എന്നറിയപ്പെടുന്ന ഒരു മെഴുക്ക് ഉൽപാദിപ്പിക്കുന്നുണ്ട്. ഇത് ഈർപ്പം നഷ്ടപ്പെടുന്നതിൽ നിന്ന് ചർമ്മത്തെ സംരക്ഷിക്കുന്നു. എന്നാൽ നമ്മുടെ ചില ദൈനംദിന പ്രവർത്തനങ്ങൾ വഴി സെബം ഉൽപാദനം കുറയുന്നതാണ്. വരൾച്ച ഉണ്ടാക്കുന്ന സോപ്പുകൾ ഉപയോഗിച്ച് കുളിക്കുന്നത് വഴിയോ ചില വിറ്റാമിനുകളുടെ കുറവ് വഴിയോ സെബം ഉൽപാദനം കുറയുകയും ചർമ്മം വരണ്ടതായി മാറുകയും ചെയ്യുന്നതാണ്. വിറ്റാമിൻ എ, വിറ്റാമിൻ ഡി, വിറ്റാമിൻ സി, വിറ്റാമിൻ ഇ തുടങ്ങിയവയുടെ അഭാവം ചർമ്മത്തെ വരണ്ടതാക്കുകയും എക്‌സിമ പോലുള്ള ചർമ്മ പ്രശ്‌നങ്ങളുടെ സാധ്യത വർദ്ധിപ്പിക്കുകയും ചെയ്യുന്നതാണ്.
വിറ്റാമിൻ എ ചർമ്മകോശങ്ങളുടെ വികാസത്തിനും പരിചരണത്തിനും ഏറെ ആവശ്യമുള്ളതാണ്. വിറ്റാമിൻ ഡി പ്രതിരോധശേഷി മെച്ചപ്പെടുത്തുകയും മുറിവ് ഉണക്കുന്നതിന് സഹായിക്കുകയും ചെയ്യുന്നു. വിറ്റാമിൻ സി ചർമ്മത്തിന്റെ ഓക്‌സിഡേറ്റീവ് കേടുപാടുകൾ തടയുകയും ചർമ്മത്തിലെ ജലാംശം മെച്ചപ്പെടുത്തുകയും ചെയ്യുന്നു. വിറ്റാമിൻ ഇ ചർമ്മത്തിന്റെ അകാല വാർദ്ധക്യത്തെ തടയുകയും ചെയ്യുന്നു. പലപ്പോഴും ശരീരത്തിൽ ഈ വിറ്റാമിനുകളുടെ അഭാവം ഉണ്ടാകുന്നതാണ് പലപ്പോഴും വരണ്ട ചർമ്മത്തിന് കാരണമാകുന്നത്. ഈ വിറ്റാമിനുകളുടെ അഭാവം ചർമ്മത്തിന് വലിയ രീതിയിൽ തന്നെ ദോഷം ചെയ്യുന്നതാണ്.
ചർമ്മം വരളുന്നതിന് മറ്റൊരു കാരണം ഹൈപ്പോതൈറോയിഡിസമാണ്.തൈറോയ്ഡ് ഹോർമോണുകളുടെ അളവ് കുറയുന്നതിന് കാരണമാകുന്ന ഒരു അവസ്ഥയാണ് ഹൈപ്പോതൈറോയിഡിസം. ഈ അവസ്ഥ ഉണ്ടാകുമ്പോൾ പല വ്യക്തികളിലും ചർമ്മം വരണ്ടതും ചൊറിച്ചിലുള്ളതും ആകുന്നതാണ്. രക്തത്തിലെ തൈറോയ്ഡ് ഹോർമോണിന്റെ അളവ് കുറയുന്നത് മെറ്റബോളിസത്തെ തടസ്സപ്പെടുത്തുന്നതാണ് ഇതിന് കാരണം. ഇക്കാരണങ്ങളാൽ വരണ്ട ചർമം ഉണ്ടാകുമ്പോൾ കാലാവസ്ഥ പ്രശ്നമാണെന്ന് കരുതാതെ ഒരു ചർമ്മരോഗവിദഗ്ധനെ കണ്ട് കൃത്യമായ പരിഹാരം കാണേണ്ടതാണ്.
Discussion about this post