ഹാങ്‌ഷോ; ഏഷ്യൻ ഗെയിംസ് ഹോക്കിയിൽ നിലവിലെ ചാമ്പ്യൻ ജപ്പാനെയും പരാജയപ്പെടുത്തി ഇന്ത്യ. 4-2 നായിരുന്നു വിജയം. അവസാന സമയം നേടിയ രണ്ട് ഗോളുകളാണ് ജപ്പാന്റെ തോൽവിയുടെ ആഘാതം കുറച്ചത്. യുവ സ്‌ട്രൈക്കർ അഭിഷേക് ആണ് രണ്ട് ഗോളുകളോടെ ഇന്ത്യയുടെ വിജയം ആധികാരികമാക്കിയത്.
പതിനമൂന്നാം മിനിറ്റിലും നാൽപത്തിയെട്ടാം മിനിറ്റിലുമാണ് അഭിഷേക് ജപ്പാന്റെ വല കുലുക്കിയത്. 24 ാം മിനിറ്റിൽ മൻദീപ് സിങ്ങും 34 ാം മിനിറ്റിൽ അമിത് രോഹിദാസും ഇന്ത്യയ്ക്ക് വേണ്ടി സ്‌കോർ ചെയ്തിരുന്നു. 57 ാം മിനിറ്റിലും 60 ാം മിനിറ്റിലുമായിരുന്നു ജപ്പാന്റെ മറുപടി ഗോളുകൾ.
ഈ വിജയത്തോടെ ഇന്ത്യ സെമിയിലേക്കുളള ചുവടുവെയ്പാണ് നടത്തിയത്. ഏഷ്യൻ ഗെയിംസിലെ ആദ്യ മത്സരത്തിൽ ഇന്ത്യ ഉസ്ബക്കിസ്ഥാനെയും രണ്ടാമത്തെ മത്സരത്തിൽ സിംഗപ്പൂരിനെയും പരാജയപ്പെടുത്തിയിരുന്നു. ശനിയാഴ്ച പാകിസ്ഥാനുമായിട്ടാണ് ഇന്ത്യയുടെ അടുത്ത മത്സരം.
Discussion about this post