ന്യൂഡൽഹി: രാമസേതുവിനെ സംരക്ഷിച്ചേ ദേശീയസ്മാരകമായി പ്രഖ്യാപിക്കണമെന്നാവശ്യപ്പെട്ട് ഹിന്ദു വ്യക്തിനിയമ ബോർഡ് സുപ്രീംകോടതിയെ സമീപിച്ചു. രാമസേതുവിൽ ആരാധനയ്ക്ക് സൗകര്യമൊരുക്കണമെന്നും ഹർജിയിൽ ആവശ്യപ്പെട്ടു.
ഹിന്ദുവ്യക്തിനിയമ ബോർഡ് ചെയർമാൻ അശോക് പാണ്ഡെയാണ് സുപ്രീംകോടതിയെ സമീപിച്ചത്. രാമസേതുദർശനത്തിലൂടെ കോടിക്കണക്കിന് ാളുകൾക്കാണ് മോക്ഷം ലഭിക്കുമെന്നാണ് വിശ്വാസമെന്ന് ഹർജിയിൽ ചൂണ്ടിക്കാണിക്കുന്നു. രാമസേതുവിൽ മതിൽ പണിത് വിശ്വാസികൾക്കായുള്ള ആളുകൾക്ക് ആരാധനയ്ക്ക് സൗകര്യമൊരുക്കണമെന്നാണ് ഹർജിയിലെ പ്രധാന ആവശ്യങ്ങളിലൊന്ന്.
നേരത്തെ ഈ രാമസേതു ദേശീയസ്മാരകമാക്കണമെന്ന സമാന ആവശ്യവുമായി ബിജെപി നേതാവായ സുബ്രഹ്‌മണ്യം സ്വാമി കോടതിയെ സമീപിച്ചിരുന്നു. ഹർജി പരിഗണിച്ച കോടതി കേന്ദ്രത്തോട് ഉചിതമായ തീരുമാനമെടുക്കാനായിരുന്നു നിർദ്ദേശിച്ചത്.
ഈ സേതു ദർശനത്തിനായി തുറന്നാൽ ലോകമെമ്പാടുമുള്ള ആളുകൾക്ക് ശ്രീരാമന്റെ കൽപ്പനപ്രകാരം നിർമ്മിച്ച പാലത്തിന്റെ ദർശനത്തിനായി ധനുഷ്‌കോടിയിലേക്ക് വരാൻ വഴിയൊരുക്കും. സാധാരണക്കാരന് ഏതാനും മീറ്ററുകളോളം ഈ പാലത്തിലൂടെ നടക്കാൻ കഴിയും. രാമനും സൈന്യവും ലങ്കയിലേക്ക് പോയ പാലത്തിലൂടെ സഞ്ചരിക്കുകയെന്ന കോടിക്കണക്കിന് ആളുകളുടെ ആഗ്രഹം ഇത് നിറവേറ്റുമെന്ന് ഹർജിയിൽ പറയുന്നു.
Discussion about this post