മലപ്പുറം: പൊന്നാനി മാതൃശിശു ആശുപത്രിയിൽ ഗുരുതര വീഴ്ച. ഗർഭിണിയായ യുവതിക്ക് രക്തം മാറി നൽകി.ഒ നെഗറ്റീവ് രക്തത്തിന് പകരം ബി പോസിറ്റീവ് രക്തമാണ് നൽകിയത്. ഗർഭിണി നിലവിൽ തൃശൂർ മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്. സംഭവത്തിൽ തൃശൂർ ഡിഎംഒ റിപ്പോർട്ട് തേടിയിട്ടുണ്ട്.
പൊന്നാനി പാലപ്പെട്ടി സ്വദേശി റുഖ്സാന(26)ക്ക് ആണ് രക്തം മാറി നൽകിയത്.ഈ മാസം 25-നാണ് രക്തക്കുറവിന് ചികിത്സ തേടിയ റുഖ്സാനയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.












