ലിജോ ജോസ് പെല്ലിശ്ശേരിയുടെ ചിത്രത്തിൽ നായകനായി കുഞ്ചക്കോ ബോബൻ. മലൈകോട്ടൈ വാലിബനു ശേഷം ലിജോ സംവിധാനം ചെയ്യാൻ പോകുന്ന ചിത്രമാണിത്. മഞ്ജു വാര്യർ ആണ് നായിക. ഇരുവരും ഇത് ആദ്യമായാണ് ലിജോ ജോസ് പെല്ലിശ്ശേരിയുമൊത്ത് ഒന്നിക്കുന്നത്.
സിനിമയുടെ കൂടുതല്‍ വിവരങ്ങൾ വരും ദിവസങ്ങളിൽ പുറത്തുവിടുമെന്ന് അണിയറ പ്രവർത്തകർ അറിയിച്ചു.
2014ൽ പുറത്തിറങ്ങിയ മഞ്ജു വാര്യരുടെ തിരിച്ചുവരവായിരുന്ന ഹൗ ഓൾഡ് ആർ യുവിൽ കുഞ്ചാക്കോ ബോബൻ തന്നെയായിരുന്നു നായകൻ. പിന്നീട് ‘വേട്ട’ എന്ന ചിത്രത്തിലും ഇവർ ഒന്നിച്ച് അഭിനയിച്ചിരുന്നു.
Discussion about this post