തന്റെ ഏറ്റവും പുതിയ ചിത്രത്തെക്കുറിച്ചുള്ള സൂചന സമൂഹമാദ്ധ്യമങ്ങളിൽ പങ്കുവെച്ചിരിക്കുകയാണ് നടൻ ഉണ്ണി മുകുന്ദൻ. ഹനീഫ് അദേനിയും ഉണ്ണി മുകുന്ദനും ഒന്നിക്കുന്നു എന്നതാണ് ഈ ചിത്രത്തിന്റെ സവിശേഷത. പുതിയ ചിത്രത്തിന്റെ പേരും ഫസ്റ്റ് ലുക്ക് മോഷൻ പോസ്റ്ററും ഒക്ടോബർ രണ്ടിന് 10:10 ന് പുറത്തിറക്കുമെന്ന് ഉണ്ണിമുകുന്ദൻ പ്രഖ്യാപിച്ചു.
വലിയ സസ്പെൻസ് നിലനിർത്തിയാണ് പുതിയ ചിത്രത്തെ കുറിച്ചുള്ള സൂചന ഉണ്ണി മുകുന്ദൻ പങ്കുവെച്ചിരിക്കുന്നത്. 10:10 എന്ന സമയം ഹൈലൈറ്റ് ചെയ്തിരിക്കുന്ന രീതിയിലാണ് പുതിയ ചിത്രത്തിനെ കുറിച്ചുള്ള സൂചന ഉണ്ണിമുകുന്ദൻ നൽകിയിരിക്കുന്നത്. പശ്ചാത്തലത്തിൽ ഒരു ക്ലോക്കിൽ 10:10 എന്ന സമയം കാണിക്കുന്നതായും കാണാം. ഈ കാരണങ്ങളാൽ ഈ സമയവുമായി ബന്ധപ്പെട്ട ഒരു പേരായിരിക്കും പുതിയ ചിത്രത്തിന്റെത് എന്നാണ് ആരാധകർ ഊഹിക്കുന്നത്.
മലയാളത്തിലെ പുതുതലമുറ സംവിധായകരിൽ ശ്രദ്ധേയനാണ് തിരക്കഥാകൃത്ത് കൂടിയായ ഹനീഫ് അദേനി. 2017ൽ മമ്മൂട്ടി നായകനായി പുറത്തിറങ്ങിയ ‘ദി ഗ്രേറ്റ് ഫാദർ’ ആണ് അദ്ദേഹം ആദ്യമായി രചനയും സംവിധാനവും നിർവഹിക്കുന്ന ചിത്രം. ഹനീഫ് അദേനി തിരക്കഥയെഴുതി സംവിധാനം ചെയ്ത് നിവിൻ പോളി നായകനായ മിഖായേൽ എന്ന ചിത്രത്തിൽ വില്ലൻ കഥാപാത്രത്തെ അവതരിപ്പിച്ചിരുന്നത് ഉണ്ണി മുകുന്ദൻ ആയിരുന്നു.









Discussion about this post