Thursday, October 15, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
Entertainment
Cinema

മംമ്ത മോഹൻദാസ്; അതിജീവനത്തിന്റെ പെൺകരുത്ത്!

by Brave India Desk
Oct 1, 2023, 09:46 am IST
in Cinema, Entertainment
Share on Facebook
Tweet
WhatsApp
Telegram

‘എന്റെ ഉള്ളിൽ എപ്പോഴും ഒരു വാശി നിലനിർത്താൻ അമ്മ ശ്രമിക്കുമായിരുന്നു. നൂറിൽ നൂറ് മാർക്ക് കിട്ടിയാൽ ധൈര്യമായി ചെല്ലാം. അല്ലെങ്കിൽ അടി ഉറപ്പാണ്. ഒപ്പം പഠിക്കുന്ന കുട്ടിക്ക് എന്നേക്കാൾ ഒരു മാർക്ക് കൂടിയാൽ അമ്മ പറയും, ആ കുട്ടിക്ക് നിന്നേക്കാൾ മാർക്കുണ്ടല്ലോ. തെറ്റായ കാഴ്ച്ചപ്പാടുളള കുട്ടികൾക്ക് മാത്രമേ ഈ താരതമ്യപ്പെടുത്തലുകൾ നെഗറ്റീവായി തോന്നൂ. ഞാൻ അതെല്ലാം പോസിറ്റീവായി മാത്രമേ എടുത്തിട്ടുള്ളു. അമ്മ തന്ന ആ വാശി ഇല്ലായിരുന്നെങ്കിൽ ഞാൻ ലക്ഷ്യമോ സ്വപ്നങ്ങളോ ഇല്ലാത്ത വെറുമൊരു ആവറേജ് പെൺകുട്ടിയാകുമായിരുന്നു.’ ചലച്ചിത്ര താരം മംമ്ത മോഹൻദാസിന്റെ വാക്കുകളാണിത്.

മംമ്ത – ആത്മവിശ്വാസത്തിന്റേയും ശുഭപ്രതീക്ഷയുടേയും വലിയൊരു പ്രതീകമാണിന്ന്. നഷ്ടങ്ങളും പരാജയങ്ങളും താൽക്കാലികമാണ്. അതു ജീവിതത്തിന്റെ അവസാനമല്ല. നമ്മുടെ തകർച്ചകളിൽനിന്ന് ഒരിക്കലും ഒളിച്ചോടരുത് – എന്ന് ആവർത്തിച്ച് ഉരുവിടുന്ന താരത്തിന്റെ വാക്കുകളും ജീവിതവും ഏതൊരു സാധാരണക്കാരനും മാതൃകയാക്കാവുന്നതാണ്. മനുഷ്യന്റെ ഏറ്റവും വലിയ സമ്പത്ത് ആരോഗ്യം തന്നെയാണ്. അതിനെ കാർന്നു തിന്നുന്ന രോഗങ്ങൾ പിടിപെടുമ്പോൾ ഒന്നു തളരും. എന്നാൽ അത്തരം ആഘാതങ്ങളെ എങ്ങനെ പൊരുതിത്തോൽപ്പിക്കാമെന്നു മംമ്ത സ്വന്തം ജീവിതത്തിലൂടെ കാണിച്ചു തരുന്നു. അതുകൊണ്ടാണ് സ്ക്രീനിനു പുറമെ ജീവിതത്തിലും ഇവർ നായികയായി നിൽക്കുന്നത്.

Stories you may like

അമ്മയുടെ പട്ടാളത്തിൽ പോയി കാണാതായ മകനാണെന്ന് കരുതി സ്നേഹിച്ചു മുറുക്കൊക്കെ തന്നു:മമ്മൂട്ടിയുടെ ലൊക്കേഷൻ ഓർമ്മ

ഇപ്പോഴും ആ കാക്കി യൂണിഫോം കാണുമ്പോൾ മനസ്സ് പഴയ ബസിലേക്ക് ഓടിയെത്തും;സൂപ്പർസ്റ്റാർ പദവിയേക്കാൾ പ്രിയപ്പെട്ടത് കണ്ടക്ടർ ജോലി; രജനീകാന്ത്!

അര്‍ബുദ രോഗികള്‍ക്ക് മാത്രമല്ല ജീവിതത്തില്‍ തോറ്റു പോയെന്ന് കരുതുന്ന എല്ലാവര്‍ക്കും പ്രചോദനമാണ് ഈ താരം. ഒരു വട്ടമല്ല രണ്ടു വട്ടമാണ് മംമ്ത അര്‍ബുദ കോശങ്ങളെ ചെറുത്ത് തോല്‍പ്പിച്ചത്. 2009ലാണ് ശരീരത്തിലെ ലിംഫ് നോഡുകളെ ബാധിക്കുന്ന ലിംഫോമ എന്ന അര്‍ബുദം മംമ്തയെ പിടികൂടുന്നത്. അന്ന് തന്‍റെ ഇരുപതുകളില്‍ സിനിമ ജീവിതത്തിന്‍റെ തുടക്ക കാലഘട്ടത്തിലായിരുന്നു മംമ്ത.തുടര്‍ന്ന് അര്‍ബുദത്തിനെതിരെയുള്ള ഏഴ് വര്‍ഷം നീണ്ട പോരാട്ടം മംമ്ത ആരംഭിച്ചു. ഇതിനിടെ രണ്ട് വര്‍ഷത്തോളം സിനിമകളില്‍ നിന്ന് വിട്ടു നിന്നു. ഈ കാലഘട്ടത്തില്‍ തന്നെയാണ് വിവാഹമോചനം ഉള്‍പ്പെടെയുള്ള കാര്യങ്ങളും നടിയുടെ ജീവിതത്തില്‍ സംഭവിക്കുന്നത്.

മജ്ജ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ പരാജയപ്പെട്ടതിനെ തുടര്‍ന്ന് 2013ല്‍ അര്‍ബുദം വീണ്ടുമെത്തി. എന്നാല്‍ ജീവിതത്തോട് മംമ്ത പുലര്‍ത്തിയ പോസിറ്റീവ് സമീപനം ഈ വെല്ലുവിളികളെയെല്ലാം അതിജീവിക്കാന്‍ നടിയെ സഹായിച്ചു. ഇക്കാലയളവില്‍ നിരവധി ഹിറ്റ് ചിത്രങ്ങളുടെ ഭാഗമാകാനും മംമ്തയ്ക്ക് സാധിച്ചു.

യുഎസില്‍ അര്‍ബുദ ചികിത്സയ്ക്ക് വിധേയയായ മംമ്ത 2016ല്‍ FDA നടത്തിയ നിവോലുമാബ് മരുന്നിന്‍റെ ക്ലിനിക്കല്‍ പരീക്ഷണത്തിന്‍റെയും ഭാഗമായി. ഹോഡ്കിന്‍ ലിംഫോമ രോഗികളുടെ ചികിത്സയ്ക്കായി വികസിപ്പിച്ചതാണ് നിവോലുമാബ്. ഈ ചികിത്സ വിജയമായതോടെയാണ് അര്‍ബുദത്തിനെതിരെ ഏഴു വര്‍ഷം നീണ്ട് നിന്ന മംമ്തയുടെ പോരാട്ടം അവസാനിച്ചത്. അര്‍ബുദത്തിനെതിരെ പോരാടുന്നവർക്ക്‌ മാത്രമല്ല ജീവിതത്തിൽ പ്രതിസന്ധികൾ അഭിമുഖീകരിക്കുമ്പോൾ തളർന്നു പോകുന്നവർക്കും ജീവിതം തിരിച്ചു പിടിക്കാനുള്ള പ്രചോദനമാണ് മംമ്ത എന്ന വ്യക്തി.

സിനിമ അഭിനയവും യാത്രകളും ഒക്കെയായി സജീവമായ ജീവിതശൈലി പിന്തുടരുന്ന മംമ്ത തന്‍റെ വര്‍ക്ക്ഔട്ടുകളുടെയും ആരോഗ്യകരമായ ഭക്ഷണശീലങ്ങളുടെയും വിശേഷങ്ങള്‍ ഇന്‍സ്റ്റാഗ്രാം വഴി ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. ജീവിതം ആസ്വദിക്കാനുള്ളതാണെന്നും അത് നമ്മളെ ഓര്‍മ്മിപ്പിക്കാന്‍ അര്‍ബുദം പോലുള്ള എന്തെങ്കിലും പ്രതിസന്ധികള്‍ക്കായി കാത്തിരിക്കരുതെന്നും മംമ്ത പറയുന്നു. ഓരോ ദിവസവും പരമാവധി വിനിയോഗിക്കുമെന്നും ജീവിതത്തോട് കൃതജ്ഞതയുള്ളവരായിരിക്കുമെന്നും സ്വയം പ്രതിജ്ഞ ചെയ്യാനും മംമ്ത പറയുന്നു.

നാം ജീവിച്ചിരിക്കുന്ന ഓരോ നിമിഷവും നമ്മുടെയും മറ്റുള്ളവരുടെയും ജീവിതം കൂടുതൽ മെച്ചപ്പെടുത്താനുള്ള പുതിയ അവസരമായി എടുക്കണമെന്നും, ഇതിനെക്കുറിച്ച് കൂടുതൽ ബോധവാന്മാരായിരിക്കണമെന്നും മംമ്ത നമ്മളെ ഓര്‍മ്മപ്പെടുത്തുന്നു. സിനിമയിലേക്ക് വന്നാൽ, നിതിലൻ സ്വാമിനാഥന്റെ സംവിധാനത്തിൽ പുരോഗമിക്കുന്ന വിജയ് സേതുപതിയുടെ അൻപതാം ചലച്ചിത്രമായ മഹാരാജയാണ് മംമ്‌തയുടെ ഏറ്റവും പുതിയ തമിഴ് ചിത്രം.

Tags: Vijay SethupathisubMAMTHA MOHANDASInspiration
Share1
Tweet
Send
Share

Latest stories from this section

മുറിവിന്റെ ആഴവും തുന്നലിന്റെ എണ്ണവും നോക്കി അളന്നുകണ്ടുപിടിച്ച കാലം’; ഒരൊറ്റ രംഗം കൊണ്ട് തിയേറ്റർ ഇളക്കിമറിച്ച കിന്റൽ വർക്കിച്ചൻ

മുറിവിന്റെ ആഴവും തുന്നലിന്റെ എണ്ണവും നോക്കി അളന്നുകണ്ടുപിടിച്ച കാലം’; ഒരൊറ്റ രംഗം കൊണ്ട് തിയേറ്റർ ഇളക്കിമറിച്ച കിന്റൽ വർക്കിച്ചൻ

‘മാസ്റ്റർമൈൻഡിന് ഒത്തൊരു എതിരാളി; ദൃശ്യം 3-ൽ വിജയ് സൽഗോങ്കറെ തളയ്ക്കാൻ രൺവീർ തോമർ അവതരിക്കുന്നു!’

‘മാസ്റ്റർമൈൻഡിന് ഒത്തൊരു എതിരാളി; ദൃശ്യം 3-ൽ വിജയ് സൽഗോങ്കറെ തളയ്ക്കാൻ രൺവീർ തോമർ അവതരിക്കുന്നു!’

വാക്ക് പറഞ്ഞാൽ അത് മാറ്റുന്നവനല്ല മോഹൻലാൽ, നിർമ്മാതാവിനെ കണ്ടം വഴിയോടിച്ചത് ആ സംവിധായകന് വേണ്ടി

ആ ചിത്രത്തിൽ അഭിനയിക്കാൻ ആദ്യം മോഹൻലാലിന് ഇഷ്ടമായിരുന്നില്ല; കഥ കേട്ട് അവസാനം സീറ്റ് എഡ്ജിലായി; കിട്ടിയതോ കരിയറിലെ ഏറ്റവും വലിയ ഹിറ്റ്

ഗ്രാമഫോണിലെ ഫസ്റ്റ് ക്ലൈമാക്സ്‌ ആയിരുന്നെങ്കിൽ അതൊരു ക്ലാസ്സിക്ക് ആയേനെ, മലയാള സിനിമക്ക് നഷ്ടമായത് ഒരു അടിപൊളി എൻഡിങ്

പ്രേക്ഷകരെ സന്തോഷിപ്പിക്കാൻ മാറ്റിയതായിരുന്നു ആ ക്ലൈമാക്സ്; കമാലിന്റെ ‘ഗ്രാമഫോൺ’ ശരിക്കും അവസാനിക്കേണ്ടിയിരുന്നത് ഇങ്ങനെ

Latest News

അന്താരാഷ്ട്ര ടി20യിൽ സിക്സർ മഴ തീർത്ത് സഞ്ജു സാംസൺ; അവിസ്മരണീയ നേട്ടത്തിൽ ആറാമത്തെ ഇന്ത്യൻ താരം

അന്താരാഷ്ട്ര ടി20യിൽ സിക്സർ മഴ തീർത്ത് സഞ്ജു സാംസൺ; അവിസ്മരണീയ നേട്ടത്തിൽ ആറാമത്തെ ഇന്ത്യൻ താരം

പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ യാത്ര മുടങ്ങി; ഡൽഹി കേരളാ ഹൗസ് ഉദ്യോഗസ്ഥർക്കെതിരെ നടപടിക്ക് സാധ്യത; വിശദീകരണം തേടി

പിണറായി വിജയന് ഇന്ന് നിർണായകം ; അപ്പീൽ അനുമതി ഹർജിയിൽ ഹൈക്കോടതി വിധി ഇന്ന്; ഇ.ഡിയും കേസെടുത്തു

ലോസ് ആഞ്ചലസിൽ മലയാളി മുന്നേറ്റം ; മേയർ തിരഞ്ഞെടുപ്പിൽ നിത്യ രാമൻ എതിർ സ്ഥാനാർത്ഥിയെക്കാൾ ബഹുദൂരം മുന്നിൽ

ലോസ് ആഞ്ചലസിൽ മലയാളി മുന്നേറ്റം ; മേയർ തിരഞ്ഞെടുപ്പിൽ നിത്യ രാമൻ എതിർ സ്ഥാനാർത്ഥിയെക്കാൾ ബഹുദൂരം മുന്നിൽ

അതിർത്തി പ്രതിരോധ രംഗത്ത് ചരിത്രപരമായ മുന്നേറ്റമായി 298 കിലോമീറ്റർ നീളമുള്ള നിമ്മു-പാദും-ദർച്ച റോഡ് ; ഇന്ന് പ്രധാനമന്ത്രി ഉദ്ഘാടനം നിർവഹിക്കും

അതിർത്തി പ്രതിരോധ രംഗത്ത് ചരിത്രപരമായ മുന്നേറ്റമായി 298 കിലോമീറ്റർ നീളമുള്ള നിമ്മു-പാദും-ദർച്ച റോഡ് ; ഇന്ന് പ്രധാനമന്ത്രി ഉദ്ഘാടനം നിർവഹിക്കും

ചെങ്കടലിൽ വീണ്ടും ഭീതി പടർത്തി ഹൂതികൾ ; യെമനിലെ തന്ത്രപ്രധാന തുറമുഖ നഗരം പിടിച്ചെടുത്തു

ഹൂതികൾ ചൈനീസ് ഘടകങ്ങൾ ഉപയോഗിച്ച് ബാലിസ്റ്റിക് മിസൈൽ നിർമ്മിക്കുന്നതായി റിപ്പോർട്ട് ; ലക്ഷ്യമിടുന്നത് സൗദി അറേബ്യയും ഇസ്രായേലും

യുഎസിൽ ഹിന്ദു ക്ഷേത്രത്തിൽ കൂട്ടക്കൊല നടത്താൻ പദ്ധതി ; കൗമാരക്കാരൻ അറസ്റ്റിൽ

യുഎസിൽ ഹിന്ദു ക്ഷേത്രത്തിൽ കൂട്ടക്കൊല നടത്താൻ പദ്ധതി ; കൗമാരക്കാരൻ അറസ്റ്റിൽ

ജെഎൻയുവിൽ വൻ പ്രതിഷേധം ; വിദ്യാർത്ഥികൾക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ കോൺഗ്രസ് എംപിയെ അറസ്റ്റ് ചെയ്യണമെന്ന് എബിവിപി

ജെഎൻയുവിൽ വൻ പ്രതിഷേധം ; വിദ്യാർത്ഥികൾക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ കോൺഗ്രസ് എംപിയെ അറസ്റ്റ് ചെയ്യണമെന്ന് എബിവിപി

അഫ്ഗാനിസ്ഥാനിൽ പാകിസ്താൻ നടത്തിയ വ്യോമാക്രമണത്തെ ശക്തമായി അപലപിച്ച് ഇന്ത്യ; സ്വന്തം പരാജയം മറയ്ക്കാനുള്ള വ്യഗ്രതയെന്ന് വിമർശനം

നാല് ഇന്ത്യക്കാർ ഇപ്പോഴും തീവ്ര പരിചരണ വിഭാഗത്തിൽ ; സൗദി വിമാനത്താവളത്തിന് നേരെയുള്ള ആക്രമണങ്ങളെ അപലപിച്ച് ഇന്ത്യ

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies