ഇസ്ലാമാബാദ്: പാകിസ്താനിൽ വീണ്ടും ആഞ്ഞടിച്ച് അജ്ഞാതർ. കറാച്ചിയിൽ അജ്ഞാതർ ഭീകരനെ വെടിവച്ചു കൊന്നു. ലഷ്‌കർ ഇ ത്വയബ ഭീകരൻ മുഫ്തി ഖൈസർ ഫറൂഖ് ആണ് കൊല്ലപ്പെട്ടത്. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്.
ഇന്നലെ വൈകീട്ടോടെയായിരുന്നു സംഭവം. വഴിയിലൂടെ നടന്ന് പോകുകയായിരുന്നു ഫറൂഖ്. ഇതിനിടെ അജ്ഞാത സംഘം നിറയൊഴിക്കുകയായിരുന്നു. സംഭവ സ്ഥലത്തുതന്നെ ഫറൂഖ് മരിച്ചുവീണു. ഇതോടെ അജ്ഞാത സംഘം കടന്നു കളയുകയായിരുന്നു.
കഴിഞ്ഞ മൂന്ന് ദിവസത്തിനിടെ അജ്ഞാത സംഘത്തിന്റെ ആക്രമണത്തിൽ കൊല്ലപ്പെടുന്ന മൂന്നാമത്തെ ഭീകരൻ ആണ് ഫറൂഖ്. വെള്ളിയാഴ്ച ഹിസ്ബുൾ ഭീകരൻ സിയ ഉർ റഹ്മാനെ കറാച്ചിയിൽ വച്ച് അജ്ഞാത സംഘം വെടിവച്ച് കൊലപ്പെടുത്തിയിരുന്നു. ഇതിന് പിന്നാലെ കഴിഞ്ഞ ദിവസം കൊടും ഭീകരൻ ഹാഫിസ് സയീദിന്റെ മകൻ കമാലൂദ്ദീന്റെ മൃതദേഹം കണ്ടെടുത്തിരുന്നു. ഇതിന് പിന്നാലെയാണ് ഖൈസർ ഫറൂഖും കൊല്ലപ്പെടുന്നത്. ഹാഫിസ് സയീദിന്റെ കൂട്ടാളിയാണ് കൊല്ലപ്പെട്ട ഫറൂഖ് എന്നാണ് സൂചന. അതേസമയം തുടർച്ചയായി ഭീകരർ കൊല്ലപ്പെടുന്നത് ഭീകര നേതാക്കളിൽ ഉൾപ്പെടെ വലിയ ഭയം ഉണ്ടാക്കിയിട്ടുണ്ട്.
https://twitter.com/i/status/1708203326893130044
Discussion about this post