അങ്കാര: തുർക്കിയിലെ പാർലമെന്റ് കെട്ടിടത്തിൽ ഭീകരാക്രമണം. രണ്ട് പോലീസുകാർക്ക് പരിക്കേറ്റു. ചാവേർ ആക്രമണമാണ് ഉണ്ടായത് എന്നാണ് റിപ്പോർട്ടുകൾ. സംഭവത്തിന്റെ പശ്ചാത്തലത്തിൽ പാർലമെന്റിലും സമീപ പ്രദേശങ്ങളിലും അതീവ ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചു.
ഉച്ചയോടെയായിരുന്നു സംഭവം. ആദ്യം വെടിയൊച്ചയാണ് പാർലമെന്റിൽ നിന്നും കേട്ടത്. പിന്നാലെ പൊട്ടിത്തെറിയുണ്ടാകുകയായിരുന്നു. കെട്ടിടത്തിടത്തിന് കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. പ്രതി രക്ഷപ്പെട്ടെന്നാണ് വിവരം. വിവരം അറിഞ്ഞ ഉടൻ സൈന്യം പാർലമെന്റിൽ വിന്യസിച്ചിട്ടുണ്ട്. ബോംബ് സ്‌ക്വാഡും സ്ഥലത്ത് എത്തി അന്വേഷണം ആരംഭിച്ചു. ആക്രമണവുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ അധികൃതർ പുറത്തുവിട്ടിട്ടില്ല.
പരിക്കേറ്റ പോലീസുകാരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പരിക്കുകൾ സാരമുള്ളതാണെന്നാണ് വിവരം.
Discussion about this post