ലക്‌നൗ; വയനാട് എംപി രാഹുൽ ഗാന്ധിയ്ക്ക് ഉത്തർപ്രദേശ് കോടതിയുടെ നോട്ടീസ്. സ്വാതന്ത്ര്യസമരസേനാനിയായിരുന്ന വിഡി സവർക്കെതിരായ പരാമർശത്തിന്റെ പേരിലാണ് ലക്‌നൗ സെഷൻസ് കോടതി നോട്ടീസ് അയച്ചത്. അഭിഭാഷകനായ അഭിഭാഷകനായ നൃപേന്ദ്ര പാണ്ഡെ നൽകിയ ഹർജിയിലാണ് നടപടി. നവംബറിൽ കേസ് വീണ്ടും പരിഗണിക്കാൻ കോടതി തീരുമാനിച്ചു.
ഭാരത് ജോഡോ യാത്രയ്ക്കിടെ രാഹുൽ ഗാന്ധി മഹാരാഷ്ട്രയിൽ വച്ച് സവർക്കറെ അപകീർത്തിപ്പെടുത്തി സംസാരിച്ചു എന്നാണ് പരാതി. രാഹുൽ ഗാന്ധിക്കെതിരെ കേസെടുക്കണമെന്നായിരുന്നു ഹർജിയിലെ ആവശ്യം. ബന്ധപ്പെട്ട ഹർജി അഡീഷണൽ ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് അംബരീഷ് കുമാർ ശ്രീവാസ്തവ കഴിഞ്ഞ ജൂണിൽ തള്ളിയിരുന്നു. ഇതിനെതിരെ പാണ്ഡെ ജില്ലാ സെഷൻസ് കോടതിയെ സമീപിക്കുകയായിരുന്നു.
സമൂഹത്തിൽ വിദ്വേഷം പരത്തുക എന്ന ലക്ഷ്യത്തോടെയാണ് രാഹുൽ ഗാന്ധി കഴിഞ്ഞ നവംബർ 17ന് സവർക്കറെ മോശമാക്കി സംസാരിച്ചത് എന്ന് പരാതിക്കാരൻ പറയുന്നു.സമൂഹത്തിലെ ഐക്യം ഇല്ലാതാക്കാനാണ് അദ്ദേഹത്തിന്റെ ശ്രമം. രാഹുൽ ഗാന്ധിയുടെ വാക്കുകൾ തനിക്ക് മാനസികമായി ഏറെ പ്രശ്നങ്ങളുണ്ടാക്കി എന്നും പരാതിക്കാരൻ കോടതിയെ ബോധിപ്പിച്ചു.
Discussion about this post