ഭോപാല്‍ : പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് മധ്യ പ്രദേശ് സന്ദര്‍ശിച്ച് വിവിധ വികസന പദ്ധതികള്‍ക്ക് തുടക്കം കുറിക്കും. ഈ വര്‍ഷം അവസാനം നടക്കാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായാണ് പ്രധാനമന്ത്രിയുടെ മധ്യപ്രദേശ് സന്ദര്‍ശനം. കൂടാതെ 19,000 കോടി രൂപയുടെ വികസന പദ്ധതികള്‍ക്കും അദ്ദേഹം സംസ്ഥാനത്ത് തുടക്കമിടും.
1880 കോടിയിലധികം രൂപയുടെ അഞ്ച് വ്യത്യസ്ത റോഡ് പദ്ധതികള്‍ക്കാണ് പ്രധാനമന്ത്രി തറക്കല്ലിടുക. കൂടാതെ എല്ലാവര്‍ക്കും സ്വന്തമായി വീടെന്ന പദ്ധതി നടപ്പാക്കുന്നതിന്റെ ഭാഗമായി പിഎംഎവൈ-ഗ്രാമിന് കീഴില്‍ നിര്‍മ്മിച്ച 2.2 ലക്ഷത്തിലധികം വീടുകളുടെ ഗൃഹപ്രവേശവും മോദി ആരംഭിക്കും. പിഎംഎവൈ-അര്‍ബന് കീഴില്‍ 140 കോടി രൂപ ചെലവില്‍ നിര്‍മിച്ച വീടുകളും അദ്ദേഹം ഇന്ന് സംസ്ഥാനത്തിന് സമര്‍പ്പിക്കും.
ഗ്വാളിയോര്‍, ഷിയോപൂര്‍ ജില്ലകളിലായി 1,530 കോടി രൂപയുടെ ജല്‍ ജീവന്‍ പദ്ധതികള്‍ക്കാണ് പ്രധാനമന്ത്രി ഇന്ന് തറക്കല്ലിടുക. രാജ്യത്തെ എല്ലാ വീടുകളിലും സുരക്ഷിതവും മതിയായതുമായ കുടിവെള്ളം ലഭ്യമാക്കുക എന്നതാണ് ഈ സംരംഭത്തിലൂടെ കേന്ദ്ര സര്‍ക്കാര്‍ ലക്ഷ്യം വയ്ക്കുന്നത്.
ജല്‍ ജീവന്‍ പദ്ധതിയിലൂടെ മേഖലയിലെ 720-ലധികം ഗ്രാമങ്ങള്‍ക്ക് പ്രയോജനം ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ആയുഷ്മാന്‍ ഭാരത് ഹെല്‍ത്ത് ഇന്‍ഫ്രാസ്ട്രക്ചര്‍ മിഷന്റെ കീഴിലുള്ള ഒമ്പത് ആരോഗ്യ കേന്ദ്രങ്ങളുടെ തറക്കല്ലിടല്‍ പ്രധാനമന്ത്രി നിര്‍വഹിക്കും. 150 കോടിയിലധികം രൂപ ചെലവിലാണ് ഇവ നിര്‍മ്മിക്കുന്നത്. കൂടാതെ ഇന്‍ഡോര്‍ ഐഐടിയുടെ അക്കാദമിക് കെട്ടിടം പ്രധാനമന്ത്രി സമര്‍പ്പിക്കുകയും കാമ്പസിലെ ഹോസ്റ്റലിനും മറ്റ് കെട്ടിടങ്ങള്‍ക്കും തറക്കല്ലിടുകയും ചെയ്യും. ഇന്‍ഡോറില്‍ മള്‍ട്ടി മോഡല്‍ ലോജിസ്റ്റിക് പാര്‍ക്കിന്റെ തറക്കല്ലിടലും അദ്ദേഹം ഇന്ന് നിര്‍വഹിക്കും.
ഉജ്ജയിനിലെ ഇന്റഗ്രേറ്റഡ് ഇന്‍ഡസ്ട്രിയല്‍ ടൗണ്‍ഷിപ്പ്, ഐഒസിഎല്‍ ബോട്ടിലിംഗ് പ്ലാന്റ്, ഗ്വാളിയോറിലെ അടല്‍ ബിഹാരി വാജ്പേയി ദിവ്യാംഗ് സ്പോര്‍ട്സ് ട്രെയിനിംഗ് സെന്റര്‍, 38 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള ഗ്വാളിയോര്‍-സുമാവോലി റെയില്‍വേ ലൈനിന്റെ ഗേജ് പരിവര്‍ത്തനം തുടങ്ങി വിവിധ പദ്ധതികളും പ്രധാനമന്ത്രി മോദി തുടങ്ങി വയ്ക്കും.
Discussion about this post