ന്യൂഡൽഹി: അതിനിർണായകമായ നീക്കത്തിനൊടുവിൽ കുപ്രസിദ്ധ ഐഎസ് ഭീകരനെ പിടികൂടിയിരിക്കുകയാണ് പോലീസ്. തലയ്ക്ക് മൂന്ന് ലക്ഷം രൂപ വിലയിട്ട എൻഐഎയുടെ മോസ്റ്റ് വാണ്ടഡ് ലിസ്റ്റിൽ ഉൾപ്പെട്ട ഷാഫി ഉജ്ജമ എന്ന ഷാനവാസും രണ്ട് കൂട്ടാളികളുമാണ് അറസ്റ്റിലായത്. എൻഐഎയും ഡൽഹി പോലീസും പൂനെ പോലീസും ചേർന്ന് നടത്തിയ റെയ്ഡിലാണ് ഷാനവാസും ഇയാളുടെ രണ്ട് കൂട്ടാളികളും വലയിലായത്.
റെയ്ഡിനിടെ ഷാനവാസിന്റെ വീട്ടിൽ നിന്ന് ഇംപ്രൊവൈസ്ഡ് എക്സ്പ്ലോസീവ് ഡിവൈസുകൾ (ഐഇഡി) നിർമ്മിക്കാൻ ഉപയോഗിക്കുന്ന ദ്രാവക രാസവസ്തു ഉൾപ്പെടെയുള്ള കുറ്റകരമായ വസ്തുക്കൾ കണ്ടെത്തിയിട്ടുണ്ട്. അന്വേഷണത്തിൽ ഷാനവാസും ഇയാളുടെ മൊഡ്യൂളിലെ അംഗങ്ങളും ഡൽഹി ഉൾപ്പെടെയുള്ള ഉത്തരേന്ത്യയിൽ ഭീകരാക്രമണം നടത്താൻ പദ്ധതിയിട്ടിരുന്നു. വിദേശഭീകരരുടെ നിർദ്ദേശത്തിലാണ് ഇവർ ഭീകരാക്രമണത്തിന് പദ്ധതിയിട്ടത്. ഇതിനായി പൂനൈയിലെ കാടുകളിൽ ഇവർ ട്രയൽ സ്‌ഫോടനങ്ങളും നടത്തിയിരുന്നു.
എഞ്ചിനീയറായ ഷാനവാസിനെ സ്ലീപ്പർ സെല്ലുകൾ പോലീസിന്റെ വലയിലായപ്പോഴാണ് തിരിച്ചറിഞ്ഞത്. മോട്ടോർസൈക്കിൾ മോഷണക്കേസുമായി ബന്ധപ്പെട്ട് രണ്ട് പേരെ പൂനൈ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ചെറുകിടമോഷ്ടാക്കളെന്ന് തള്ളാതെ ഇവരെ കുറിച്ച് ആഴത്തിൽ അന്വേഷിച്ചപ്പോഴാണ് ഇവർ സ്ലീപ്പർ സെല്ലുകളാണെന്ന് മനസിലായത്. ഇവരിലൂടെ ഷാനവാസിന്റെ മൊഡ്യൂളിലേക്ക് എത്തുകയായിരുന്നു.
Discussion about this post