മറ്റെല്ലാ വികാരത്തെയും പോലെയാണ് ദേഷ്യവും. എന്നാൽ ഇത് നിയന്ത്രിക്കാനായില്ലെങ്കിൽ വലിയ വില കൊടുക്കേണ്ടി വരും. അമിത ദേഷ്യം ബന്ധങ്ങൾ തകരുന്നതിനും അവസരങ്ങൾ നഷ്ടപ്പെടുന്നതിനും കാരണമാവാറുണ്ട്. അമിത ദേഷ്യം നിയന്ത്രിക്കാൻ സഹായിക്കുന്ന ചില മാർഗങ്ങൾ പരിശോധിക്കാം
ഏത് വിഷയത്തിലാണ് ദേഷ്യം വരുന്നത് എന്ന് തിരിച്ചറിഞ്ഞ് , ആ വിഷയത്തിൽ നിന്ന് മനസ്സിൻറ ശ്രദ്ധ മാറ്റുക. ദേഷ്യം വരുമ്പോൾ അത് നിയന്ത്രിക്കാൻ തന്നോട് തന്നെ സംസാരിക്കുക. ദേഷ്യപ്പെടാതിരിക്കാൻ സാധിക്കും എന്ന് ചിന്തിക്കുക. സ്വയം അങ്ങനെ പറയുക. ദീർഘശ്വാസം പോലുള്ള റിലാക്‌സേഷൻ ടെക്‌നിക്കുകൾ പരീക്ഷിക്കാം.
നിങ്ങളുടെ വികരാരങ്ങൾ മനസ്സിലാക്കാനും നിയന്ത്രിക്കാനും ശ്രമിക്കുന്നതു പോലെ മറ്റുള്ളവരുടെ വികാരങ്ങളെയും മാനിക്കുക. ദേഷ്യം വരുത്തുന്ന സാഹചര്യങ്ങളിൽ തമാശകൾ പറയാൻ ശ്രമിക്കുക. ഞാൻ വലിയ ദേഷ്യക്കാരനാണ് എന്ന ചിന്ത ഉപേക്ഷിക്കുക.ദേഷ്യം വരുമ്പോൾ പാട്ട് കേൾക്കാൻ ശ്രമിക്കുക. ദേഷ്യം തോന്നുമ്പോൾ സന്തോഷം തരുന്ന കാര്യങ്ങളെ കുറിച്ച് ചിന്തിക്കുക.
ഡീപ് ബ്രെത്ത്… വഴക്കിനിടയിൽ നിങ്ങളുടെ ഉള്ളിൽ നിന്ന് കോപം പൊട്ടിപ്പുറപ്പെടാൻ പോകുന്നു എന്ന് തിരിച്ചറിയുമ്പോൾ ശ്രദ്ധയൊന്ന് തിരിച്ച് ഒരു പടി പിന്നോട്ട് നീങ്ങി ഒരു ദീർഘനിശ്വാസം എടുക്കുക. ആരെങ്കിലുമായി വഴക്കിന് സാധ്യതയുള്ള എന്തെങ്കിലും കാര്യം ചർച്ച ചെയ്യാൻ പോകുന്നതിനു മുൻപും നിങ്ങൾ ഇത് പരിശീലിക്കുകയാണെങ്കിൽ സാഹചര്യത്തെ കൂടുതൽ ശാന്തതയോടെയും സംയമനത്തോടെയും നേരിടാൻ കഴിയും.
ചിലപ്പോഴൊക്കെ നമ്മുടെ വികാരങ്ങൾ നമ്മെ എളുപ്പത്തിൽ ദേഷ്യം പിടിപ്പിച്ചേക്കും. പെട്ടെന്ന് ഉണ്ടാകുന്ന നിങ്ങളിലെ ദേഷ്യത്തിന് കാരണം മനോഭാവത്തിൽ ഉണ്ടാവുന്ന ഇത്തരം മാറ്റങ്ങൾ ആണെങ്കിൽ അതിന്റെ പിന്നിലെ കാരണങ്ങൾ കണ്ടെത്തി അത് നിയന്ത്രിക്കേണ്ടതുണ്ട്.
പ്രകൃതിസൗന്ദര്യം ആസ്വദിക്കുന്നത് ശീലമാക്കണം. കൊച്ചുകുഞ്ഞുങ്ങളുമൊത്തുള്ള വിനോദങ്ങൾ ദേഷ്യം തണുപ്പിക്കും. പ്രണയസുരഭിലമായ ദാമ്പത്യബന്ധം കോപാഗ്നിയെ കെടുത്തും. ശാരീരികസ്ഥിതി അനുവദിക്കുന്നപക്ഷം വിശിഷ്ടവും സ്വാദിഷ്ടവുമായ ഭക്ഷണം കോപസംഹാരികളായിമാറുന്നു. അതേസമയം മദ്യംപോലെയുള്ള ലഹരിപദാർഥങ്ങൾ ഉപയോഗിക്കരുത് എന്നും നിർദേശമുണ്ട്. കോപാന്ധതമൂലം ദുഃഖം അനുഭവിക്കുന്നവർക്ക് ഉപയോഗിക്കാവുന്ന ഔഷധങ്ങൾ വൈദ്യശാസ്ത്രത്തിലുണ്ട്. മരുന്നുകൾ വിദഗ്‌ധോപദേശമനുസരിച്ച് മാത്രമേ ഉപയോഗിക്കാവൂ
Discussion about this post