പാലക്കാട്; ബീഹാർ തിരഞ്ഞെടുപ്പ് ഫലത്തിൻറെ പശ്ചാത്തലത്തിൽ വിജയവും പരാജയവും ആഘോഷമാക്കുകയാണ് സമൂഹമാദ്ധ്യമങ്ങളും. കോൺഗ്രസ് നേതാവ് സന്ദീപ് വാര്യരുടെ പ്രതികരണവും പരിഹാസ്യമാവുകയാണ് ഈ സാഹചര്യത്തിൽ. അന്തിമവിജയം ഇന്ത്യൻ നാഷണൽ കോൺഗ്രസിനായിരിക്കും. ഇന്ത്യക്കായിരിക്കുമെന്നാണ് സന്ദീപ് വാര്യർ പോസ്റ്റിൽ വ്യക്തമാക്കുന്നത്.
പോസ്റ്റിൻറെ പൂർണ്ണരൂപം
We might have lost the battle but not the war.. നമ്മുടെ സ്വാതന്ത്ര്യവും ഭരണഘടനയും തുല്യതയും സംരക്ഷിക്കാനുള്ള പോരാട്ടത്തിൽ താൽക്കാലിക തിരിച്ചടി ഉണ്ടായിരിക്കാം.. എന്നാൽ ലക്ഷ്യം കാണുന്നതുവരെ കോൺഗ്രസിന്റെ പോരാട്ടം തുടരും. അന്തിമവിജയം ഇന്ത്യൻ നാഷണൽ കോൺഗ്രസിനായിരിക്കും. ഇന്ത്യക്കായിരിക്കും.അന്തിമവിജയം ഇന്ത്യൻ നാഷണൽ കോൺഗ്രസിനായിരിക്കും. ഇന്ത്യക്കായിരിക്കും.
വോട്ടുചോരി അടക്കമുള്ള ഇന്ത്യാ സഖ്യത്തിന്റെ പ്രചാരണങ്ങളെയെല്ലാം കാറ്റിൽപ്പറത്തിയാണ് ബീഹാറിലെ തിരഞ്ഞെടുപ്പു ഫലം പുറത്തുവരുന്നത്. എൻഡിഎ സഖ്യത്തിൽ ബിജെപി ഏറ്റവും വലിയ ഒറ്റകക്ഷിയായി ലീഡ് ചെയ്യുന്നു എന്നതും ബിജെപിയ്ക്ക് വലിയ ആത്മവിശ്വാസമാണ് നൽകുന്നത്. സ്ത്രീകൾക്കായുള്ള പദ്ധതികൾ എൻഡിഎയ്ക്ക് ഗുണം ചെയ്തു എന്നാണ് വിലയിരുത്തൽ .
ആർജെഡിയുടെ ബലത്തിലാണ് ഇന്ത്യാ സഖ്യം പിടിച്ചു നിൽക്കുന്നത്. കോൺഗ്രസിന് വലിയ തിരിച്ചടിയാണ് നേരിടുന്നത്.













Discussion about this post