എറണാകുളം : തിരഞ്ഞെടുപ്പ് കമ്മീഷന്റെ പ്രത്യേക തീവ്ര വോട്ടർപട്ടിക പരിഷ്കരണത്തിനെതിരെ കേരള സർക്കാർ നൽകിയ ഹർജി നിരസിച്ച് കേരള ഹൈക്കോടതി. എസ്ഐആറിൽ ഇടപെടാൻ ഇല്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി. സംസ്ഥാന സർക്കാരിന് ആവശ്യമെങ്കിൽ സുപ്രീംകോടതിയെ സമീപിക്കാമെന്ന് ഹൈക്കോടതി അറിയിച്ചു.
ഹൈക്കോടതി ജസ്റ്റിസ് വി ജി അരുണിൻ്റെ സിംഗിൾ ബെഞ്ചാണ് എസ്ഐആറുമായി ബന്ധപ്പെട്ട ഹർജിയിൽ ഇന്ന് വിധി പറഞ്ഞത്. വോട്ടർ പട്ടിക പരിഷ്കരണം നിർത്തി വെക്കണമെന്ന് ആവശ്യപ്പെട്ടാണ് സംസ്ഥാന സർക്കാർ ഹൈക്കോടതിയെ സമീപിച്ചിരുന്നത്. വോട്ടർപട്ടിക പരിഷ്കരണം അടിയന്തര പ്രാധാന്യമില്ലാത്ത കാര്യമാണെന്നും, നടപ്പിലാക്കാൻ ഉദ്യോഗസ്ഥർക്ക് ക്ഷാമം ഉണ്ടെന്നുമായിരുന്നു സംസ്ഥാന സർക്കാർ ഹൈക്കോടതിയിൽ വാദിച്ചത്.
എസ്ഐആറുമായി ബന്ധപ്പെട്ട 55 ശതമാനം ജോലികളും പൂർത്തിയായ ഘട്ടത്തിൽ കേരള സർക്കാർ നൽകിയ ഈ ഹർജി ദുരുദ്ദേശപരമെന്നാണ് കേന്ദ്രത്തിന്‍റെ നിലപാട്. എന്നാൽ എസ്ഐആറിന്റെ സാധുത ചോദ്യം ചെയ്യുന്നില്ലെന്നും നീട്ടിവെക്കാൻ മാത്രമാണ് ആവശ്യപ്പെടുന്നത് എന്നും സംസ്ഥാന സർക്കാർ അറിയിച്ചു. ഒടുവിൽ വിഷയത്തിൽ ഇടപെടാൻ ഇല്ലെന്ന് കേരള ഹൈക്കോടതി വ്യക്തമാക്കുകയായിരുന്നു.









Discussion about this post