ന്യൂഡൽഹി : പോലീസ് അറസ്റ്റ് ചെയ്ത ഐഎസ് ഭീകരൻ മുഹമ്മദ് ഷാനവാസുമായി ബന്ധപ്പെട്ട് കൂടുതൽ വിവരങ്ങൾ പുറത്ത്. ഇയാൾ ബാസന്തി പട്ടേൽ എന്ന യുവതിയെയാണ് വിവാഹം ചെയ്തത്. പിന്നീട് അവരെ മതപരിവർത്തനത്തിന് ഇരയാക്കുകയായിരുന്നു. മതപരിവർത്തനത്തിന് ശേഷം അവരുടെ പേര് മറിയം എന്നാക്കി മാറ്റി. സ്‌പെഷ്യൽ കമ്മീഷണർ ഓഫ് പോലാസ് എച്ച്എസ് ധാലിവാൽ ആണ് ഇക്കാര്യം അറിയിച്ചത്.
എൻഐഎയുടെ മോസ്റ്റ് വാണ്ടഡ് ലിസ്റ്റിലിള്ള ഷാനവാസ് വിശ്വേശ്വരായ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്കനോളജിയിൽ നിന്ന് മൈനിംഗ് എൻജിനീയറിംഗ് പൂർത്തിയാക്കിയ വ്യക്തിയാണ്. ഇയാളുടെ ഭാര്യയുടെ പേര് ബാസന്തി പട്ടേൽ. വിവാഹശേഷം മതംമാറ്റിയതിന് പിന്നാലെ പേര് മറിയം എന്നാക്കുകയായിരുന്നു.
സൗത്ത് ഡൽഹിയിലെ ജയ്ത്പൂരിലെ ഒളിത്താവളത്തിൽ നിന്നാണ് ഷാഫി ഉസാമ എന്ന മുഹമ്മദ് ഷാനവാസിനെ ഡൽഹി പോലീസ് സ്പെഷ്യൽ സെൽ അറസ്റ്റ് ചെയ്തത്. ഓപ്പറേഷനിൽ, എൻഐഎ അന്വേഷിക്കുന്ന മറ്റ് രണ്ട് പ്രതികളെയും പിടികൂടി.
സ്ഫോടനക്കേസുകളിൽ പങ്കുണ്ടെന്ന് വ്യക്തമായതോടെ എൻഐഎ മൂന്ന് പേർക്ക് വേണ്ടിയുള്ള അന്വേഷണം കഴിഞ്ഞ മാസം ആരംഭിച്ചിരുന്നു. ക ഇവരിൽ മുഖ്യപ്രതിയായ മുഹമ്മദ് ഷാനവാസ്, ഇയാളുടെ കൂട്ടാളികളായ മുഹമ്മദ് റിസ്വാൻ അഷ്‌റഫ്, മുഹമ്മദ് അർഷാദ് വാർസി എന്നിവർക്കൊപ്പം അറസ്റ്റിലായിട്ടുണ്ടെന്നാ ധിലാവാൾ പറഞ്ഞു. പാകിസ്താൻ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഹാൻഡ്ലർമാരിൽ നിന്ന് ലഭിച്ച ബോംബ് നിർമ്മാണ സാമഗ്രികളും മറ്റ് വസ്തുക്കളും ഷാനവാസിന്റെ ഒളിത്താവളത്തിൽ നിന്ന് സുരക്ഷാ സേന കണ്ടെടുത്തതായും അദ്ദേഹം കൂട്ടിച്ചേർത്തു. പിസ്റ്റളുകളും വെടിയുണ്ടകളും ബോംബ് നിർമ്മിക്കുന്ന വസ്തുക്കളുമാണ് പിടിച്ചെടുത്തത് എന്നും അദ്ദേഹം വ്യക്തമാക്കി.
Discussion about this post