വന്ദേഭാരത് എക്‌സ്പ്രസ് എന്ന വേഗതയേറിയ ട്രെയിനിനെ ഇരു കയ്യും നീട്ടിയാണ് ജനങ്ങൾ സ്വീകരിച്ചത്. പ്രത്യേകിച്ചും മലയാളികൾ വന്ദേഭാരതിനെ വമ്പൻ ഹിറ്റാക്കി. കുറഞ്ഞ ചെലവിൽ ആഡംബരമായി വേഗത്തിൽ ലക്ഷ്യസ്ഥാനത്ത് എത്തുക എന്നതാണ് വന്ദേഭാരത് വാഗ്ദാനം ചെയ്യുന്നത് 16 കോച്ചുള്ള ഇവ പൂർണമായും ശീതീകരിച്ചവയാണ്. ട്രെയിൻ പാളം തെറ്റാതിരിക്കാനുള്ള ആന്റി സ്‌കിഡ് സംവിധാനമടക്കം വന്ദേഭാരതിലുണ്ട്.
എന്നാൽ ഇപ്പോഴിതാ ചൈനയുടെ ബുള്ളറ്റ് ട്രെയിനുകളെ വരെ പിന്നിലാക്കുന്ന സവിശേഷതകളോടെ വന്ദേഭാരത് പുറത്തിറങ്ങുമെന്ന റിപ്പോർട്ടുകളാണ് വരുന്നത്. 2024 ൽ സ്ലീപ്പർ കോച്ച് സൗകര്യങ്ങളിൽ പുതിയ വന്ദേഭാരത് പുറത്തിറങ്ങുമെന്നാണ് വിവരം. പുതിയ കോച്ചുകളുടെ ഇന്റീരിയർ ഡിസൈൻ ജോലികൾ ഏകദേശം പൂർത്തിയായെന്നാണ് റെയിൽവെ അധികൃതർ അറിയിക്കുന്നത്.
ഇതിൽ ഒൻപത് തേർഡ് എ.സി. കോച്ചുകളും നാല് സെക്കൻഡ് എ.സി. കോച്ചുകളും ഒരു ഫസ്റ്റ് ക്ലാസ് കോച്ചും ഭിന്നശേഷിക്കാർക്ക് കയറാനും ലഗേജ് കയറ്റാനുമായി രണ്ടു തേർഡ് എ.സി. കോച്ചുകളുമാണുള്ളത്. വന്ദേ സ്ലീപ്പർ തീവണ്ടിയിലെ എൻജിൻ കാബിനിൽത്തന്നെ ലോക്കോ പൈലറ്റുമാർക്ക് ഉപയോഗിക്കാനായി ശൗചാലയങ്ങളുണ്ടാകുമെന്നാണ് വിവരം. പുറത്ത് വിടാത്ത മറ്റ് സർപ്രൈസുകളും നിർമ്മാണം അന്തിമഘട്ടത്തിലായ വന്ദേഭാരതിൽ ഒരുക്കുന്നുണ്ടെന്നാണ് വിവരം.
Discussion about this post