ഡല്‍ഹി :പെട്രോളിനും ഡീസലിനും ഇന്ന് വില കുറച്ചേക്കും. ഇത് സംബന്ധിച്ച് എണ്ണക്കമ്പനികള്‍ ഇന്ന് വില അവലോകനം നടത്തിയേക്കും. പെട്രോളിനും ഡീസലിനും രണ്ടുരൂപയെങ്കിലും കുറച്ചേക്കുമെന്നാണ് സൂചന. രാജ്യാന്തരവിപണിയില്‍ ക്രൂഡോയില്‍ വില ആറുവര്‍ഷത്തെ താഴ്ന്ന നിലയിലെത്തിയിരുന്നു. ബാരലിന് 45 ഡോളറെന്ന നിരക്കിലാണ് നിലവിലെ വില.
ക്രൂഡോയില്‍ വിലക്കുറവിന് ആനുപാതികമായി ഇന്ധനവില കുറയ്ക്കാന്‍ എണ്ണകമ്പനികള്‍ ഇതുവരെ തയാറായിട്ടില്ല. ക്രൂഡോയില്‍ വില കുറഞ്ഞപ്പോള്‍ കേന്ദ്രസര്‍ക്കാര്‍ ഘട്ടംഘട്ടമായി എക്സൈസ്തീരുവ വര്‍ധിപ്പിച്ചതായിരുന്നു കാരണം.
Discussion about this post