കോഴിക്കോട് : ഡോക്ടറെ വടിവാൾ കാട്ടി ഭീഷണിപ്പെടുത്തി കവർച്ച നടത്തിയ മൂന്നംഗ സംഘം പോലീസ് പിടിയിൽ.കുന്ദമംഗലം നടുക്കണ്ടിയിൽ ഗൗരീശങ്കരത്തിൽ എൻ.പി.ഷിജിൻദാസ് (27), വട്ടോളി പന്നിക്കോട്ടൂർ കല്ലാനി മാട്ടുമ്മൽ ഹൗസിൽ ഇ.കെ.മുഹമ്മദ് അനസ് (26), പാറോപ്പടി മാണിക്കത്താഴെ ഹൗസിൽ അനു കൃഷ്ണ (24) എന്നിവരാണ് പിടിയിലായത്.
കോഴിക്കോട് റെയിൽവേ സ്റ്റേഷന് അരികിലുള്ള ലോഡ്ജിലാണ് സംഭവം നടന്നത്. കഴിഞ്ഞ ദിവസം രാത്രി മൂവരും ഡോക്ടറുമായി പരിചയപെട്ടതിനു ശേഷം അവരുടെ റൂം മനസിലാക്കി വെച്ചു. പുലർച്ചെ ആയപ്പോൾ വടിവാളുമായി എത്തി ഭീകരാന്തരീക്ഷം സൃഷ്ടിച്ചു ഡോക്ടറെ ഭീഷണിപ്പെടുത്തുക ആയിരുന്നു. കൈവശം പണം ഇല്ലെന്നറിയിച്ചപ്പോൾ ഗൂഗിൾ പേ വഴി 2, 500 രൂപ അയപ്പിച്ചു. ലഹരിമരുന്ന് വാങ്ങാനുള്ള പണത്തിനു വേണ്ടിയായിരുന്നു മൂവരും മോഷണം നടത്തിയത്. അനസും അനുവും ഡൽഹിയിലേക്ക് കടക്കുന്നതിനിടെയാണ് പോലീസ് പിടിയിലായത്.
പ്രതികൾ ഉപയോഗിച്ച ബൈക്ക്, മൊബൈൽ ഫോൺ, വടിവാൾ മുതലായവ പോലീസ് കണ്ടെത്തിയിട്ടുണ്ട്. കോഴിക്കോട് ടൗൺ ഇൻസ്പെക്ടർ ബൈജു കെ.ജോസ്, ആന്റി നാർക്കോട്ടിക്ക് സെൽ അസിസ്റ്റന്റ് കമ്മീഷണർ ടി.പി.ജേക്കബ് തുടങ്ങിയവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ സാഹസികമായി പിടികൂടിയത്.
Discussion about this post