ന്യൂഡൽഹി: കാനഡയ്‌ക്കെതിരെ നിലപാട് കടുപ്പിച്ച് ഇന്ത്യ. നയതന്ത്ര പ്രതിനിധികളെ തിരിച്ചു വിളിക്കാൻ കാനഡയോട് ഇന്ത്യ നിർദ്ദേശിച്ചു. ഖാലിസ്ഥാൻ ഭീകരൻ ഹർദീപ് സിംഗ് നിജ്ജാറിനെ കൊലപ്പെടുത്തിയതിന് പിന്നിൽ ഇന്ത്യയാണെന്ന ആരോപണത്തിൽ കാനഡ ഉറച്ചു നിൽക്കുകയാണ്. ഈ സാഹചര്യത്തിലാണ് നയതന്ത്ര പ്രതിനിധികളെ തിരിച്ചു വിളിക്കാൻ ആവശ്യപ്പെട്ടത്.
കാനഡയ്ക്ക് ഇന്ത്യയിൽ 62 നയതന്ത്ര പ്രതിനിധികളാണ് ഉള്ളത്. ഇതിൽ 40 പേരെ തിരികെ വിളിക്കണമെന്നാണ് ആവശ്യം. ഇതിനായി ഈ മാസം 10 വരെ സമയവും അനുവദിച്ചിട്ടുണ്ട്. നിശ്ചിത സമയത്തിനുള്ളിൽ രാജ്യം വിട്ടില്ലെങ്കിൽ ഇവർക്ക് നൽകിവരുന്ന നയതന്ത്ര പിന്തുണ പിൻവലിക്കുമെന്നും ഇന്ത്യ അറിയിച്ചിട്ടുണ്ട്.
ഹർദീപ് സിംഗിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട ആരോപണങ്ങളിൽ കാനഡയ്‌ക്കെതിരെ ശക്തമായ നിലപാടുകളാണ് ഇന്ത്യ സ്വീകരിക്കുന്നത്. അഞ്ച് ഖാലിസ്ഥാനി ഭീകര സംഘടനകളെ നിരോധിക്കാൻ കാനഡയോട് ഇന്ത്യ ആവശ്യപ്പെട്ടിരുന്നു. ഇതേ തുടർന്ന് രണ്ട് ഭീകര സംഘടനകളെ നിരോധിക്കുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് നയതന്ത്ര പ്രതിനിധികളെ തിരിച്ചു വിളിക്കാൻ ആവശ്യപ്പെട്ടിരിക്കുന്നത്. നേരത്തെ കനേഡിയൻ അംബാസിഡറെ പുറത്താക്കിയിരുന്നു.
Discussion about this post