Thursday, October 1, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
Entertainment
Cinema

ഫിറ്റ്‌നെസ്സിന്റെ ഭാഗമായി ഉപ്പ് പാടെ ഒഴിവാക്കി, ബിപി കുറഞ്ഞ് പല്ല് പോലും നഷ്ടപ്പെട്ടു; ശ്രീദേവിയുടെ മരണത്തില്‍ ആദ്യമായി തുറന്ന് പറച്ചിലുമായി ബോണി കപൂര്‍

by Brave India Desk
Oct 3, 2023, 08:18 pm IST
in Cinema, News, India
Share on Facebook
Tweet
WhatsApp
Telegram

മുംബൈ: ഇന്ത്യന്‍ സിനിമ പ്രേക്ഷകരെ ഏറെ വേദനിപ്പിച്ച മരണമായിരുന്നു നടി ശ്രീദേവിയുടേത്. ദുബൈയിലെ ഹോട്ടലില്‍ വച്ചാണ് നടിയുടെ ജീവന്‍ അകാലത്തില്‍ പൊലിഞ്ഞത്. ശ്രീദേവി മരിച്ച അഞ്ച് വര്‍ഷം പിന്നിടുമ്പോള്‍ മരണത്തെ പറ്റി ആദ്യമായി പ്രതികരിക്കുകയാണ് ഭര്‍ത്താവ് ബോണി കപൂര്‍. ഫിറ്റ്‌നെസ്സിന്റെ ഭാഗമായി നടി ഉപ്പ് തീരെ ഉപയോഗിക്കാറില്ലായിരുന്നെന്നും പലപ്പോഴും ബിപി താഴ്ന്ന് അബോധാവസ്ഥയിലാകാറുണ്ടായിരുന്നതായും ബോണി പറയുന്നു. ഒരു ദേശീയ മാദ്ധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് ബോണി കപൂറിന്റെ വെളിപ്പെടുത്തല്‍. ഇതാദ്യമായാണ് ശ്രീദേവിയുടെ കുടുംബം മരണത്തില്‍ മൗനം വെടിയുന്നത്.

ശരീരത്തിന്റെ ഫിറ്റ്‌നസ് സൂക്ഷിക്കുന്നതില്‍ ഏറെ തല്‍പരയായിരുന്നു ശ്രീദേവി. അതുകൊണ്ട് തന്നെ സ്‌ക്രീനില്‍ അതിസുന്ദരിയായി കാണപ്പെടുന്ന ശ്രീദേവി യഥാര്‍ഥത്തില്‍ അനാരോഗ്യം മൂലം വിഷമിക്കുകയായിരുന്നു. ഉപ്പ് ഉപയോഗിക്കാതെ കര്‍ശനമായ ഭക്ഷണക്രമം പാലിച്ചിരുന്നുവെന്നും ഇതുമൂലം പലപ്പോഴും ശ്രീദേവിക്ക് ബോധക്ഷയം ഉണ്ടാകാറണ്ടായിരുന്നതായി ബോണി കപൂര്‍ പറഞ്ഞു.

Stories you may like

ലോകത്തിന്റെ മുഴുവൻ കയ്യടിയും നേടി ഹീറോ ഇന്ത്യൻ പൈലറ്റ് സ്മിത് മച്ചാർ ; അഭിനന്ദിച്ച് ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു

ഗ്ലോബൽ ഇന്നൊവേഷൻ ഇൻഡക്സിൽ മുപ്പത്തിയെട്ടാം റാങ്ക് നേടി ഇന്ത്യ ; തെക്കേ ഏഷ്യയിൽ ഒന്നാം സ്ഥാനത്ത്

“അതൊരു സ്വാഭാവിക മരണമായിരുന്നില്ല അപകട മരണമായിരുന്നു. ശ്രീദേവിയുടെ മരണത്തിന്റെ കാരണമന്വേഷിച്ച് പൊലീസ് എന്നെ 24 മുതല്‍ 48 മണിക്കൂര്‍ ചോദ്യം ചെയ്തിരുന്നു അതോടെ ഇക്കാര്യത്തെക്കുറിച്ച് ഇനി സംസാരിക്കേണ്ടതില്ലെന്ന് ഞാന്‍ തീരുമാനിച്ചു. വാസ്തവത്തില്‍, ഇന്ത്യന്‍ മാധ്യമങ്ങളില്‍ നിന്ന് വളരെയധികം സമ്മര്‍ദ്ദം ഉള്ളതിനാലാണ് എന്നെ ചോദ്യം ചെയ്യേണ്ടി വന്നതെന്ന് പൊലീസ് ഉദ്യോഗസ്ഥര്‍ എന്നോട് പറഞ്ഞു. മരണത്തില്‍ അസ്വാഭാവികതയൊന്നും ഇല്ലെന്ന് അവര്‍ കണ്ടെത്തി. നുണപരിശോധന ഉള്‍പ്പെടെയുള്ള എല്ലാ പരിശോധനകളിലൂടെയും ഞാന്‍ കടന്നുപോയി. ഒടുവില്‍ റിപ്പോര്‍ട്ട് വന്നപ്പോള്‍ ഇത് ആകസ്മികമായി സംഭവിച്ച മരണമാണെന്ന് വ്യക്തമായി എഴുതിയിരുന്നു”, ബോണി കപൂര്‍ വ്യക്തമാക്കി.

“പലപ്പോഴും അവള്‍ പട്ടിണി കിടക്കാറുണ്ടായിരുന്നു. സ്‌ക്രീനില്‍ നന്നായി തന്നെ കാണണമെന്ന് അവള്‍ ആഗ്രഹിച്ചിരുന്നു. എന്നെ വിവാഹം കഴിച്ച സമയം മുതല്‍ തന്നെ അവള്‍ക്ക് രണ്ട് മൂന്ന് തവണ ബോധക്ഷയം ഉണ്ടായിട്ടുണ്ട്. ബ്ലഡ് പ്രഷര്‍ താഴുന്ന പ്രശ്‌നം ശ്രീദേവിക്കുണ്ടെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞിരുന്നു. ആഹാരത്തില്‍ ഉപ്പ് കുറച്ച് ഉള്‍പ്പെടുത്തുന്നത് ഉപദേശിക്കാന്‍ ഡോക്ടര്‍മാരോട് ആവശ്യപ്പെടുമായിരുന്നു. പക്ഷേ നിര്‍ഭാഗ്യവശാല്‍ അവള്‍ ഇതൊന്നും ഗൗരവമായി എടുത്തില്ല. അതു സംഭവിക്കുന്നത് വരെ അത്ര ഗൗരവമുള്ളതായിരിക്കില്ലെന്ന് ഞാനും കരുതി”, അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ശ്രീദേവിയുടെ മരണത്തില്‍ അനുശോചനം അറിയിക്കാനെത്തിയ നടന്‍ നാഗാര്‍ജുനയും ഇക്കാര്യങ്ങള്‍ തന്നെ പറഞ്ഞിരുന്നു. അവര്‍ ഒരുമിച്ച് അഭിനയിക്കുന്ന ഒരു സിനിമയ്ക്കിടെ ശ്രീദേവി അതികഠിനമായ ഡയറ്റ് എടുക്കുകയും ഇതേ തുടര്‍ന്ന് ശുചിമുറിയില്‍ തളര്‍ന്നു വീണുവെന്നും അതിന്റെ ഫലമായി അവരുടെ പല്ലുപൊട്ടുകയും ചെയ്തുവെന്ന് നാഗാര്‍ജുന പറഞ്ഞതായും ബോണി കപൂര്‍ കൂട്ടിച്ചേര്‍ത്തു.

ശ്രീദേവിയുടെ മരണം സംബന്ധിച്ച് ഒരു കാര്യവും ബോണി കപൂര്‍ മാധ്യമങ്ങളോട് പറഞ്ഞിരുന്നില്ല. ബോണിയുടെ മൗനവും മാധ്യമങ്ങള്‍ തെറ്റായി വ്യാഖ്യാനിച്ചിരുന്നു. എന്നാല്‍ ഇപ്പോള്‍ ആദ്യമായി ശ്രീദേവിയുടെ മരണത്തിലേക്ക് നയിച്ച കാരണങ്ങള്‍ വെളിപ്പെടുത്തിക്കൊണ്ട് ബോണി കപൂര്‍ എത്തിയത് വീണ്ടും ചര്‍ച്ചയാവുകയാണ്.

Tags: sreedeviboni kapoorsubdeath
Share1
Tweet
Send
Share

Latest stories from this section

സംസ്ഥാന ഭരണപരിഷ്‌കാര കമ്മീഷൻ അധ്യക്ഷനായി ഡോ. എം. കെ. മുനീറിന് നിയമനം ; ജി ദേവരാജന്‍ ഡല്‍ഹിയിലെ കേരളത്തിന്റെ പ്രതിനിധി

സംസ്ഥാന ഭരണപരിഷ്‌കാര കമ്മീഷൻ അധ്യക്ഷനായി ഡോ. എം. കെ. മുനീറിന് നിയമനം ; ജി ദേവരാജന്‍ ഡല്‍ഹിയിലെ കേരളത്തിന്റെ പ്രതിനിധി

‘തിരക്കുകൾ ഉണ്ട്, ഇനി നിങ്ങൾ ഇന്ത്യയിലേക്ക് വരൂ’ ; യുഎസ് സന്ദർശിക്കാനുള്ള ട്രംപിന്റെ ക്ഷണം നിരസിച്ച് മോദി

നരേന്ദ്ര മോദിയുമായി ഫോണിൽ ചർച്ച നടത്തി ട്രംപ് ; വ്യാപാര, പ്രതിരോധ സഹകരണം പ്രധാന അജണ്ട

180 ഇസ്രായേലികളെ കൊല്ലുക എന്നതായിരുന്നു ഉദ്ദേശം ; ഫ്ലൈദുബായ് റാഞ്ചൽ ശ്രമം കൃത്യമായ ഭീകരാക്രമണ പദ്ധതി ആയിരുന്നെന്ന് ഇസ്രായേൽ

180 ഇസ്രായേലികളെ കൊല്ലുക എന്നതായിരുന്നു ഉദ്ദേശം ; ഫ്ലൈദുബായ് റാഞ്ചൽ ശ്രമം കൃത്യമായ ഭീകരാക്രമണ പദ്ധതി ആയിരുന്നെന്ന് ഇസ്രായേൽ

മുസ്ലീങ്ങൾക്ക് യോഗ്യത കുറവല്ല, അഖണ്ഡഭാരതത്തിന്റെ ഭാഗമായിരുന്നയിടത്ത് മതപരമായ പീഡനങ്ങൾ അനുഭവിച്ചവർക്ക് അഭയം നൽകാനാണ് സിഎഎ; നയം വ്യക്തമാക്കി അമിത് ഷാ

പഞ്ചാബിൽ ബി.ജെ.പി അധികാരത്തിൽ വന്നാൽ 2029നുള്ളിൽ സംസ്ഥാനത്തെ പൂർണ്ണമായും ലഹരിമുക്തമാക്കും : പ്രഖ്യാപനവുമായി അമിത് ഷാ

Latest News

ലോകത്തിന്റെ മുഴുവൻ കയ്യടിയും നേടി ഹീറോ ഇന്ത്യൻ പൈലറ്റ് സ്മിത് മച്ചാർ ; അഭിനന്ദിച്ച് ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു

ലോകത്തിന്റെ മുഴുവൻ കയ്യടിയും നേടി ഹീറോ ഇന്ത്യൻ പൈലറ്റ് സ്മിത് മച്ചാർ ; അഭിനന്ദിച്ച് ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു

ഗ്ലോബൽ ഇന്നൊവേഷൻ ഇൻഡക്സിൽ മുപ്പത്തിയെട്ടാം റാങ്ക് നേടി ഇന്ത്യ ; തെക്കേ ഏഷ്യയിൽ ഒന്നാം സ്ഥാനത്ത്

ഗ്ലോബൽ ഇന്നൊവേഷൻ ഇൻഡക്സിൽ മുപ്പത്തിയെട്ടാം റാങ്ക് നേടി ഇന്ത്യ ; തെക്കേ ഏഷ്യയിൽ ഒന്നാം സ്ഥാനത്ത്

സംസ്ഥാന ഭരണപരിഷ്‌കാര കമ്മീഷൻ അധ്യക്ഷനായി ഡോ. എം. കെ. മുനീറിന് നിയമനം ; ജി ദേവരാജന്‍ ഡല്‍ഹിയിലെ കേരളത്തിന്റെ പ്രതിനിധി

സംസ്ഥാന ഭരണപരിഷ്‌കാര കമ്മീഷൻ അധ്യക്ഷനായി ഡോ. എം. കെ. മുനീറിന് നിയമനം ; ജി ദേവരാജന്‍ ഡല്‍ഹിയിലെ കേരളത്തിന്റെ പ്രതിനിധി

‘തിരക്കുകൾ ഉണ്ട്, ഇനി നിങ്ങൾ ഇന്ത്യയിലേക്ക് വരൂ’ ; യുഎസ് സന്ദർശിക്കാനുള്ള ട്രംപിന്റെ ക്ഷണം നിരസിച്ച് മോദി

നരേന്ദ്ര മോദിയുമായി ഫോണിൽ ചർച്ച നടത്തി ട്രംപ് ; വ്യാപാര, പ്രതിരോധ സഹകരണം പ്രധാന അജണ്ട

180 ഇസ്രായേലികളെ കൊല്ലുക എന്നതായിരുന്നു ഉദ്ദേശം ; ഫ്ലൈദുബായ് റാഞ്ചൽ ശ്രമം കൃത്യമായ ഭീകരാക്രമണ പദ്ധതി ആയിരുന്നെന്ന് ഇസ്രായേൽ

180 ഇസ്രായേലികളെ കൊല്ലുക എന്നതായിരുന്നു ഉദ്ദേശം ; ഫ്ലൈദുബായ് റാഞ്ചൽ ശ്രമം കൃത്യമായ ഭീകരാക്രമണ പദ്ധതി ആയിരുന്നെന്ന് ഇസ്രായേൽ

മുസ്ലീങ്ങൾക്ക് യോഗ്യത കുറവല്ല, അഖണ്ഡഭാരതത്തിന്റെ ഭാഗമായിരുന്നയിടത്ത് മതപരമായ പീഡനങ്ങൾ അനുഭവിച്ചവർക്ക് അഭയം നൽകാനാണ് സിഎഎ; നയം വ്യക്തമാക്കി അമിത് ഷാ

പഞ്ചാബിൽ ബി.ജെ.പി അധികാരത്തിൽ വന്നാൽ 2029നുള്ളിൽ സംസ്ഥാനത്തെ പൂർണ്ണമായും ലഹരിമുക്തമാക്കും : പ്രഖ്യാപനവുമായി അമിത് ഷാ

ഫ്ലൈദുബായ് വിമാനം റാഞ്ചൽ ശ്രമം തടഞ്ഞത് ഇന്ത്യൻ പൈലറ്റ് ; കുത്തേറ്റിട്ടും ധീരതയോടെ ചെറുത്ത് രക്ഷിച്ചത് 150ലേറെ യാത്രക്കാരുടെ ജീവൻ

ഫ്ലൈദുബായ് വിമാനം റാഞ്ചൽ ശ്രമം തടഞ്ഞത് ഇന്ത്യൻ പൈലറ്റ് ; കുത്തേറ്റിട്ടും ധീരതയോടെ ചെറുത്ത് രക്ഷിച്ചത് 150ലേറെ യാത്രക്കാരുടെ ജീവൻ

ഏഷ്യൻ ഗെയിംസ് പന്ത്രണ്ടാം ദിനത്തിൽ ഉജ്ജ്വല പ്രകടനവുമായി ഇന്ത്യ ; നാല് സ്വർണ്ണ മെഡലുകൾ നേടി വമ്പൻ മുന്നേറ്റം

ഏഷ്യൻ ഗെയിംസ് പന്ത്രണ്ടാം ദിനത്തിൽ ഉജ്ജ്വല പ്രകടനവുമായി ഇന്ത്യ ; നാല് സ്വർണ്ണ മെഡലുകൾ നേടി വമ്പൻ മുന്നേറ്റം

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies