ന്യൂഡൽഹി: ആത്യാഡംബര സൗകര്യങ്ങളുമായി വന്ദേഭാരത് സ്ലീപ്പർ ട്രെയിനുകൾ. സ്ലീപ്പർ കോച്ചുകൾ ചിത്രങ്ങൾ പുറത്തുവന്നു. മിനി പാൻട്രി ഉൾപ്പെടെ വലിയ സൗകര്യങ്ങളാണ് തീവണ്ടിയിൽ ഒരുക്കുന്നത്.
ട്വിറ്ററിലൂടെയാണ് ചിത്രങ്ങൾ പുറത്തുവന്നിരിക്കുന്നത്. ഇത് വ്യാപകമായി പ്രചരിക്കുന്നുണ്ട്. വന്ദേഭാരത് സ്ലീപ്പർ കോച്ചുകളുടെ ഫസ്റ്റ് ലുക്ക് എന്ന തലക്കെട്ടോടെയാണ് ചിത്രങ്ങൾ പ്രചരിക്കുന്നത്.
823 യാത്രികർക്കുള്ള സൗകര്യമാണ് ട്രെയിനിൽ ഒരുക്കിയിട്ടുള്ളത്. ഇവർക്കായി 857 ബെർത്തുകൾ സജ്ജീകരിച്ചിട്ടുണ്ട്. മുകളിലും താഴെയുമായി രണ്ട് ബർത്തുകൾ വീതമാണ് ഒരുക്കിയിട്ടുള്ളത്. ഒരോ കോച്ചിനും ഒരു മിനി പാൻട്രി സൗകര്യവും ഒരുക്കിയിട്ടുണ്ട്. ട്രെയിനുകളിൽ യാത്രക്കാർക്ക് സഹായങ്ങൾ ലഭ്യമാക്കാൻ 34 ജീവനക്കാരും ഉണ്ടായിരിക്കും.
അടുത്ത വർഷം ഫെബ്രുവരി മുതലാണ് രാജ്യത്ത് സ്ലീപ്പർ ട്രെയിനുകൾ ഓടിത്തുടങ്ങുക. ട്രെയിനുകൾക്കായുള്ള നിർമ്മാണപ്രവർത്തനങ്ങൾ പുരോഗമിക്കുകയാണ്. റെയിൽ വികാസ് നിഗം ലിമിറ്റഡും, റഷ്യയുടെ ടിഎംഎച്ച് ഗ്രൂപ്പും ചേർന്നാണ് ട്രെയിൻ നിർമ്മിക്കുന്നത്.
2019 ഫെബ്രുവരി 15 നാണ് ആദ്യ വന്ദേഭാരത് എക്‌സ്പ്രസ് പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്തത്. ഡൽഹി- വാരാണസി വഴിയായിരുന്നു ഇത് സർവ്വീസ് നടത്തിയിരുന്നത്. നിലവിൽ സംസ്ഥാനത്ത് കണക്ടിംഗ് ട്രെയിൻ ഉൾപ്പെടെ മൂന്ന് വന്ദേഭാരത് എക്‌സപ്രസ് സർവ്വീസ് നടത്തുന്നുണ്ട്.
Discussion about this post