കുസൃതിക്കുടുക്കകളായ കുട്ടികൾ വീട്ടിലുണ്ടെങ്കിൽ സമയം പോകുന്നതേ അറിയില്ല. കുറുമ്പ് കാട്ടുന്ന അവർ നമ്മുടെ എല്ലാ പ്രശ്‌നങ്ങൾക്കുമുള്ള മരുന്നാണ്. ഇപ്പോഴിതാ ഒരു എട്ടുവയസുകാരൻ ചെയ്ത വികൃതിയാണ് സോഷ്യൽ മീഡിയയിൽ ചിരി പടർത്തുന്നത്.
തന്റെ പിതാവിനെ വിൽക്കാനുണ്ടെന്നുള്ള എട്ട് വയസുകാരന്റെ പോസ്റ്ററാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നത്. അച്ഛനുമായി പിണങ്ങിയ കുട്ടി തന്റെ പിതാവിനെ വിൽക്കാനുണ്ടെന്നും രണ്ട് ലക്ഷം രൂപയാണ് വിലയെന്നാണ് പോസ്റ്ററിൽ അറിയിച്ചിരിക്കുന്നത്. സ്വന്തം കൈപടയിൽ തയ്യാറാക്കിയ പോസ്റ്റർ എട്ടു വയസുകാരൻ തന്റെ വീടിന്റെ വാതിക്കൽ തൂക്കിയിടുകയായിരുന്നു. വിൽപനയെ കുറിച്ച് കൂടുതൽ വിവരങ്ങൾ അറിയാൻ കോളിങ് ബെൽ അടിച്ചാൽ മതിയെന്നാണ് പോസ്റ്ററിൽ പറയുന്നത്.
നിരവധി പേരാണ് കുട്ടിയുടെ ഈ വികൃതിയെ വിവിധതരത്തിൽ അഭിനന്ദിക്കുകയും വിമർശിക്കുകയും ചെയ്ത് രംഗത്ത് എത്തിയിരിക്കുന്നത്.











