ന്യൂയോർക്ക്: ഭൗതിക ശാസ്ത്രത്തിനുള്ള നൊബേൽ സമ്മാനം മൂന്ന് പേർക്ക്. ശാസ്ത്രജ്ഞരായ പിയറി അഗോസ്റ്റിനി, ഫെറെൻക് ക്രൗസ്, ആൻ എൽ ഹുല്ലിയർ എന്നിവരാണ് നൊബേൽ പങ്കിട്ടത്. പ്രകാശവുമായി ബന്ധപ്പെട്ട പരീക്ഷണമാണ് ഇവരെ നൊബേലിന് അർഹരാക്കിയത്.
പ്രകാശത്തിന്റെ സൂക്ഷ്മ സ്പന്ദനങ്ങൾ സൃഷ്ടിക്കാൻ സഹായിക്കുന്ന പരീക്ഷണങ്ങൾ ആയിരുന്നു ഇവർ നടത്തിയിരുന്നത്. സൂക്ഷ്മ സ്പന്ദനങ്ങളെ ആറ്റോ സെക്കൻഡിൽ അളന്നുകൊണ്ടായിരുന്നു പരീക്ഷണം. ഇലക്ട്രോണുകൾ പഠനത്തിൽ ഏറെ നിർണായകമായേക്കാവുന്നതാണ് പരീക്ഷണങ്ങൾ. ഇത് കണക്കിലെടുത്താണ് നൊബേൽ നൽകാൻ തീരുമാനിച്ചത്. ഇലക്ട്രോണുകളെക്കുറിച്ചുള്ള ആഴത്തിലുള്ള പഠനത്തിനന് വഴി തുറക്കുന്നതാണ് പരീക്ഷണമെന്ന് നൊബേൽ കമ്മിറ്റി ചെയർമാനും അഭിപ്രായപ്പെട്ടിരുന്നു. ഏകദേശം 10 ലക്ഷം ഡോളറാണ് പുരസ്‌കാരം. ഇത് മൂന്ന് പേരും ചേർന്ന് പങ്കിടും.
ഭൗതിക ശാസ്ത്രത്തിന് നൊബേൽ നേടുന്ന അഞ്ചാമത്തെ വനിതയാണ് ആൻ എൽ ഹുല്ലിയർ. കഴിഞ്ഞ തവണ ലൈൻ ആസ്പെക്റ്റ്, ജോൺ എഫ്. ക്ലോസർ, ആന്റൺ സെയ്‌ലിംഗർ എന്നിവരായിരുന്നു ഭൗതിക ശാസ്ത്രത്തിനുള്ള നൊബേൽ കരസ്തമാക്കിയത്. ക്വാണ്ടം മെക്കാനിക്‌സിനെക്കുറിച്ചുള്ള ഗവേഷണത്തിനായിരുന്നു പുരസ്‌കാരം
Discussion about this post