പുരാതന ഭാരതത്തിലെ പ്രശസ്തനായ രാഷ്ട്രതന്ത്രജ്ഞനും ചിന്തകനുമായിരുന്നു ചാണക്യൻ. മൗര്യസാമ്രാജ്യ ചക്രവർത്തിയായിരുന്ന ചന്ദ്രഗുപ്തമൗര്യന്റെ പ്രധാനമന്ത്രിയായിരുന്നു അദ്ദേഹം. രാഷ്ട്രമീമാംസയുടെ ആചാര്യനായാണ് അദ്ദേഹം കണക്കാക്കപ്പെടുന്നത്. ചാണക്യന്റെ കൂർമ്മബുദ്ധിയും ജ്ഞാനവുമാണ് മൗര്യസാമ്രാജ്യത്തിന് ഇന്ത്യയിൽ സ്വാധീനമുറപ്പിക്കാൻ സഹായകമായത്. രാഷ്ട്രതന്ത്രം, സാമ്പത്തികശാസ്ത്രം എന്നിവയെ കുറിച്ചുള്ള ഏറ്റവും മികച്ച കൃതികളിലൊന്നായ അർത്ഥശാസ്ത്രത്തിന്റെ രചയിതാവ് കൂടിയാണ് ചാണക്യൻ.
ഏത് കാലഘട്ടത്തിലും മനുഷ്യന് ഉപകാരപ്രദമാകുന്ന നിരവധി അറിവുകൾ ചാണക്യൻ പകർന്നു തന്നിട്ടുണ്ട്. ജീവിതത്തിൽ ഒരിക്കലും ആരുമായും പങ്കിടാൻ പാടില്ലാത്ത 3 രഹസ്യങ്ങൾ ഏതൊക്കെയാണെന്നും ചാണക്യൻ വ്യക്തമാക്കിയിട്ടുണ്ട്. ഈ മൂന്ന് രഹസ്യങ്ങൾ മറ്റുള്ളവരുമായി പങ്കിടുന്നത് സ്വയം ദോഷം ചെയ്യാനേ ഉപകരിക്കൂ എന്നാണ് ചാണക്യ നീതി പ്രകാരം പറയുന്നത്. അവ ഏതൊക്കെയാണെന്ന് നോക്കാം.
വിവാഹ ജീവിതത്തിലെ സ്വകാര്യ കാര്യങ്ങൾ
ഇണകൾ തമ്മിലുള്ള അഗാധമായ സ്നേഹത്തിന്റെയും വാത്സല്യത്തിന്റെയും നിമിഷങ്ങൾ മുതൽ അവർ തമ്മിൽ ഉണ്ടായേക്കാവുന്ന അഭിപ്രായവ്യത്യാസങ്ങൾ വരെയുള്ള വിവിധ വശങ്ങൾ ഒത്തുചേർന്നതാണ് വിവാഹജീവിതം. ഭാര്യാഭർത്താക്കന്മാർ തമ്മിലുള്ള സ്വകാര്യ കാര്യങ്ങൾ ഒരിക്കലും മൂന്നാമതൊരാൾക്ക് മുൻപിൽ വെളിപ്പെടുത്താൻ പാടില്ലെന്ന് ചാണക്യൻ പറയുന്നു . ഭാര്യാഭർത്താക്കന്മാർ തമ്മിലുള്ള സംഭാഷണങ്ങൾ സ്വകാര്യമാണ്. അത് മറ്റുള്ളവരോട് വെളിപ്പെടുത്തുന്നത് വിവരങ്ങൾ ചൂഷണം ചെയ്യാനോ ദുരുപയോഗം ചെയ്യാനോ ഇടയാക്കിയേക്കാം എന്നാണ് ചാണക്യൻ അഭിപ്രായപ്പെടുന്നത്.
യഥാർത്ഥ പ്രായം
ചാണക്യന്റെ അഭിപ്രായത്തിൽ, ഒരാൾ ഒരിക്കലും അവരുടെ യഥാർത്ഥ പ്രായം ആരോടും വെളിപ്പെടുത്തരുത്. അങ്ങനെ ചെയ്‌താൽ മറ്റുള്ളവരുമായി താരതമ്യപ്പെടുത്തുമ്പോൾ യുവത്വവും ആരോഗ്യവാനും ആണെന്ന ധാരണ നിലനിർത്താൻ കഴിയും. ഒരാളുടെ ബലഹീനതയോ ദുർബലതയോ വെളിപ്പെടുത്തുന്നത് അവർക്കെതിരെ ഉപയോഗിക്കാനാകുമെന്നാണ് ചാണക്യന്റെ അഭിപ്രായം.
രഹസ്യ ദാനം
നിങ്ങളുടെ ഗുരുവോ മറ്റോ നിങ്ങളോട് ഒരു പ്രത്യേക മന്ത്രമോ അറിവോ പങ്കുവെച്ചിട്ടുണ്ടെങ്കിൽ അത് രഹസ്യമായി സൂക്ഷിക്കണമെന്ന് ചാണക്യൻ ഉപദേശിക്കുന്നു. ആ കാര്യങ്ങൾ ആരുമായും പങ്കിടരുത്, കാരണം ജീവിതത്തിലെ വെല്ലുവിളി നിറഞ്ഞ സമയങ്ങളിൽ സഹായത്തിന്റെ ഉറവിടമായി ആ അറിവ് മാറിയേക്കാം. ദാനം ചെയ്യുന്നത് പുണ്യമായി കണക്കാക്കുന്നെങ്കിലും ആരെങ്കിലും രഹസ്യമായി ദാനം ചെയ്താൽ, അത് ആരോടും വെളിപ്പെടുത്തരുതെന്നാണ് ചാണക്യൻ പറയുന്നത്.













Discussion about this post