കൊയിലാണ്ടി: സ്വഗൃഹത്തിൽ കട്ടിലിൽ വിശ്രമിക്കുകയായിരുന്ന വൃദ്ധയുടെ കഴുത്തില്‍ നിന്നും സ്വര്‍ണ്ണ മാല പൊട്ടിച്ചെടുത്തു മോഷ്ടാവ് കടന്നു. കൊരയങ്ങാട് തെരുകൊമ്പന്കണ്ടി ചിരുതേയി അമ്മയുടെ ആഭരണമാണ് മോഷ്ടാവ് പൊട്ടിച്ചെടുത്തത്. ഞായറാഴ്ച രാവിലെ ഏഴുമണിയോടെയായിരുന്നു സംഭവം. വീട്ടില്‍ ആരുമില്ലാത്ത നേരം, മുറിയിൽ കിടക്കുകയായിരുന്ന ചിരുതേയി അമ്മയുടെ വായ പൊത്തിപിടിച്ച ശേഷമാണ് ഒന്നരപവനോളം വരുന്ന സ്വര്‍ണ്ണ മാല പൊട്ടിച്ചത്. പോലീസില്‍ പരാതി നല്‍കിയത് കൂടാതെ നാട്ടുകാർ സമീപത്തെ സി.സി.ടി.വി ദൃശ്യങ്ങളും പരിശോധിച്ചുവരികയാണ്.
Discussion about this post