ന്യൂഡൽഹി: രാജ്യത്തെ അഞ്ച് സംസ്ഥാനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പ് തീയതികൾ പ്രഖ്യാപിച്ചു. രാജസ്ഥാൻ, മധ്യപ്രദേശ്, ഛത്തീസ്ഗഡ്, മിസോറം, തെലങ്കാന സംസ്ഥാനങ്ങളിലെ നിയമസഭ തെരഞ്ഞടുപ്പിൻറെ തീയതികൾ ആണ് പ്രഖ്യാപിച്ചത്. ഡിസംബർ 3 നാണ് ഫലപ്രഖ്യാപനം നടത്തുക.
ചത്തീസ്ഗഡിൽ 2 ഘട്ടമായാണ് തിരഞ്ഞെടുപ്പ് നടക്കുക. നവംബർ 7, 17 തീയതികളിൽ വോട്ടെടുപ്പ് നടത്തി വോട്ടെണ്ണൽ ഡിസംബർ 3 നടക്കും.മിസോറാമിൽ നവംബർ 7 ന് വോട്ടെണ്ണൽ നടത്തി ഡിസംബർ 3 ന് വോട്ടെണ്ണൽ നടത്തും. മദ്ധ്യപ്രദേശിൽ നവംബർ 17 നാണ് വോട്ടെടുപ്പ് ഡിസംബർ 3 ന് ഫലപ്രഖ്യാപനം. തെലങ്കാനയിൽ നവംബർ 30 നം രാജസ്താനിൽ നവംബർ 23 നും ആണ് വോട്ടെടുപ്പ് നടക്കുകയെന്ന് മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ രാജീവ് കുമാർ വാർത്താസമ്മേളനത്തിൽ അറിയിച്ചു
അഞ്ച് സംസ്ഥാനങ്ങളിലുമായി 16.14 കോടി ജനങ്ങളാണ് വിധിയെഴുതുക. 60.2 ലക്ഷം പുതിയ വോട്ടർമാർ ഇത്തവണയുണ്ട്. അഞ്ച് സംസ്ഥാനങ്ങളിലുമായി 1.77 ലക്ഷം പോളിംഗ് സ്റ്റേഷനുകൾ സജീകരിക്കും. ഇതിൽ 1.01 ലക്ഷം സ്റ്റേഷനുകളിലും വെബ് കാസ്റ്റിംഗ് ഏർപ്പെടുത്തും.സുതാര്യത ഉറപ്പാക്കാൻ രാഷ്ട്രീയ പാർട്ടികൾ ഓൺലൈനായി സംഭാവനകളുടെ വിവരങ്ങളും , വാർഷിക ഓഡിറ്റ് റിപ്പോർട്ടും സമർപ്പിക്കണം
Discussion about this post