ഉത്തർപ്രദേശ് : ഭർത്താവിനെ ചുറ്റിക കൊണ്ട് അടിച്ച് കൊലപ്പെടുത്തിയ കേസിൽ യുവതിയ്ക്ക് യുപി കോടതി വധശിക്ഷ വിധിച്ചു. ബ്രിട്ടീഷ് വംശജയായ രമൺദീപ് കൗറിനെയാണ് കോടതി വധശിക്ഷയ്ക്ക് വിധിച്ചത്. കേസിൽ രണ്ടാം പ്രതിയും രമൺദീപ് കൗറിന്‍റെ സുഹൃത്തുമായ ഗുർപ്രീതിന് കോടതി ജീവപര്യന്തം തടവും മൂന്ന് ലക്ഷം രൂപ പിഴയും വിധിച്ചിരുന്നു.
ഏഴ് വർഷം മുമ്പാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. മക്കളോടൊപ്പം ഉറങ്ങിക്കിടക്കുന്ന ഭർത്താവ് സുഖ്ജീത് സിംഗിനെ സുഹൃത്തിന്റെ സഹായത്തോടെയാണ് കൊലപ്പെടുത്തിയത്.ഉറങ്ങിക്കിടന്ന ഭർത്താവ് സുഖ്ജീത് സിംഗിനെ,രമൺദീപ് തലയിണ കൊണ്ട് ശ്വാസം മുട്ടിച്ച് കൊല്ലാൻ ശ്രമിച്ചു. ഇതിനിടെ സുഹൃത്തായ ഗുർപ്രീത് ചുറ്റിക കൊണ്ട് തലയിൽ അടിച്ച് കൊല്ലുകയായിരുന്നു. അതിന് ശേഷം സുഹൃത്ത് നൽകിയ കത്തി ഉപയോഗിച്ച് ഭർത്താവിന്റെ തല അറുത്തുമാറ്റുകയും ചെയ്തിരുന്നു.
2016 ഓഗസ്റ്റിൽ ആയിരുന്നു ഭർത്താവിനൊപ്പം രമൺദീപ് കപൂറും മക്കളും ഷാജഹാൻപൂരിലുള്ള അവരുടെ വീട്ടിലെത്തിയത്. 2016 സെപ്റ്റംബർ രണ്ടിന് സുഖ്ജീത്തിനെ വീട്ടിലെ കിടപ്പുമുറിയിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. ഭർത്താവിനെ കൊന്ന് അദ്ദേഹത്തിന്റെ സ്വത്തെല്ലാം കൈക്കലാക്കാൻ വേണ്ടിയാണ് കൊലപാതകം നടത്തിയതെന്ന് പ്രതി മൊഴി നൽകിയിരുന്നു.അമ്മ കത്തികൊണ്ട് അച്ഛന്റെ കഴുത്തു അറുക്കുന്നത് കണ്ടെന്ന് രമൺദീപ് കൗറിന്റെ മകൻ മൊഴി നൽകിയിരുന്നു.
Discussion about this post