കൊല്ലം : കൊല്ലം നഗരത്തിൽ നടന്ന മയക്കുമരുന്ന് വേട്ടയിൽ എം ഡി എം എ യുമായി യുവാവ് പിടിയിൽ. ഇരവിപുരം പട്ടാണിത്തങ്ങള്‍ നഗറിൽ ബാദുഷാ മന്‍സിലില്‍ ബാദുഷ(23)യാണ് പോലീസ് പിടിയിലായത്. ഇയാളുടെ പക്കൽനിന്നും 75 ഗ്രാം എം ഡി എം എ പോലീസ് പിടിച്ചെടുത്തു.
ബംഗളൂരുവില്‍നിന്നും മയക്കുമരുന്നുമായി വരുന്നുണ്ടെന്നു രഹസ്യ വിവരം പോലീസിന് ലഭിച്ചിരുന്നു. തുടർന്ന് കൊല്ലത്തെ കെ എസ് ആർ ടി സി ബസ് സ്റ്റാന്റിൽ നിന്നും ഇയാളെ പിടികൂടുകയായിരുന്നു. കൊല്ലത്തും പരിസരപ്രദേശങ്ങളിലുമുള്ള മെഡിക്കൽ, എൻജിനീയറിങ് വിദ്യാർത്ഥികളെ ലക്ഷ്യമിട്ടാണ് മയക്കുമരുന്ന് എത്തിച്ചതെന്നാണ് പ്രതി നൽകിയ മൊഴി.എം ഡി എം എ ഇയാളുടെ അടിവസ്ത്രത്തിൽ ഒളിപ്പിച്ച നിലയിലായിരുന്നു.
കൊല്ലം ഈസ്റ്റ് പോലീസ് ഇന്‍സ്‌പെക്ടര്‍ അനില്‍കുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടികൂടിയത്.
Discussion about this post