ലോകകപ്പ് മാമാങ്കത്തിന് കൊടിയേറിയിരിക്കുകയാണ്. വിവിധ രാജ്യങ്ങളുടെ ആരാധകർ ദിവസങ്ങൾക്ക് മുൻപേ ഇന്ത്യയിൽ വന്ന് തമ്പടിച്ചു കഴിഞ്ഞു. പത്തോളം ടീമുകളാണ് വാശിയോടെ ലോകകപ്പ് കിരീടത്തിനായി പൊരുതുന്നത്.
എന്നാൽ കളിച്ച രണ്ട് സന്നാഹമത്സരങ്ങളിലും ദയനീയ പരാജയമായിരുന്നു പാകിസ്താന്. നെതർലൻഡിനെതിരായ വിജയമാണ് പാകിസ്താന്റെ മാനം കാത്തത്. ഇപ്പോഴിതാ പാകിസ്താൻ ക്രിക്കറ്റ് ടീമിന്റെ മുൻ ക്യാപ്റ്റനായ ഷാഹിദ് അഫ്രീദി നടത്തിയ ഒരു പരാമർശമാണ് വൈറലാവുന്നത്.
ഇന്ത്യൻ ക്രിക്കറ്റ് താരങ്ങൾ മാംസം കഴിക്കാൻ ആരംഭിച്ചതിനാലാണ് അവർ മെച്ചപ്പെട്ട പ്രകടനം നടത്തുന്നതെന്നാണ് പരാമർശം. പണ്ട് അത്യുഗ്രൻ ബാറ്റർമാരുടെ കോട്ടയായിരുന്ന ഇന്ത്യ ഇന്ന് കഴിവുറ്റ ബൗളർമാരാലും സമ്പന്നമാണ്. ഈ മാറ്റത്തെ കുറിച്ചുള്ള ചോദ്യത്തിനാണ് മുൻ പാക് താരത്തിന്റെ പ്രകോപന പരാമർശം.
ഇന്ത്യയിൽ 1.4 ബില്യൺ ജനസംഖ്യയുണ്ട്, ക്രിക്കറ്റിന്റെ നിലവാരം മാറിയിട്ടുണ്ട്. പാകിസ്താൻ മികച്ച ബൗളർമാരെ സൃഷ്ടിക്കുമ്പോൾ അവർ മികച്ച ബാറ്റർമാരെ ഉൽപ്പാദിപ്പിക്കുന്നുവെന്ന് ഞങ്ങൾ പറയാറുണ്ടായിരുന്നു. എന്നിരുന്നാലും, അവരുടെ ബൗളർമാർ ഇപ്പോൾ മാംസം കഴിക്കാൻ തുടങ്ങിയിരിക്കുന്നു, അതിനാൽ അവർ ശക്തി പ്രാപിച്ചുവെന്ന്’ താരം പറഞ്ഞു
Discussion about this post