ജെറുസലേം: ഹമാസിന്റെ മുതിർന്ന നേതാവിനെ പിടികൂടി ഇസ്രായേൽ നാവിക സേന. കഴിഞ്ഞ ദിവസം ഹമാസ് നേതാവ് പിടിയിലായ വിവരം നാവിക സേന പ്രസ്താവനയിലൂടെയായിരുന്നു അറിയിച്ചത്. അതേസമയം ഇസ്രായേലും ഹമാസ് ഭീകരരും തമ്മിലുള്ള ഏറ്റുമുട്ടൽ രൂക്ഷമായി തുടരുകയാണ്.
ഹമാസ് ഭീകരൻ മുഹമ്മദ് അബു ഗാലിയാണ് പിടിയിലായത്. ഇയാളെ വിശദമായി ചോദ്യം ചെയ്തുവരികയാണെന്ന് നാവിക സേന അറിയിച്ചു. സുരക്ഷാ കാരണങ്ങളാൽ മുഹമ്മദ് അബുവുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ നാവിക സേന പുറത്തുവിട്ടിട്ടില്ല. ഏറ്റുമുട്ടൽ ആരംഭിച്ചതിന് ശേഷം ഇസ്രായേൽ സേന പിടികൂടുന്ന ഭീകര നേതാവാണ് മുഹമ്മദ് അബു.
അതേസമയം ഹമാസ് ആക്രമണം ശക്തമാക്കിയതോടെ ഇസ്രായേൽ ഗാസയിൽ ഉപരോധം ഏർപ്പെടുത്തി. അവശ്യസാധനങ്ങൾ ഗാസയിൽ വിതരണം ചെയ്യേണ്ടെന്നാണ് ഇസ്രായേലിന്റെ നിലപാട്. ഏറ്റുമുട്ടൽ ആരംഭിച്ചതിന് പിന്നാലെ ഇസ്രായേൽ ഗാസയിലേക്കുള്ള വൈദ്യുതി വിതരണം നിർത്തിവച്ചിരുന്നു. ഇതിന് പിന്നാലെയാണ് സമ്പൂർണ ഉപരോധം ഏർപ്പെടുത്തുന്നത്. ഗാസയുടെ സമീപ മേഖലകൾ നിയന്ത്രണത്തിലാണെന്ന് ഇസ്രായേൽ സേന അറിയിച്ചിട്ടുണ്ട്.
Discussion about this post