ഗാസ: ഇസ്രായേലി യുവതി കുറ്റവിചാരണ ചെയ്ത് അതിക്രൂരമായി കൊലപ്പെടുത്തി ഹമാസ് ഭീകരർ. 27കാരിയായ മാപ്പൽ ആദമാണ് ഭീകരരുടെ ക്രൂരതയ്ക്ക് ഇരയായത്. ഇസ്രായേലിലെ പ്രമുഖ അവതാരികയായ മായാൻ ആദമിന്റെ സഹോദരിയാണ് കൊല്ലപ്പെട്ട മാപ്പൽ ആദം.
കഴിഞ്ഞ ദിവസമായിരുന്നു ഉച്ചയോടെയായിരുന്നു സംഭവം. നോവ ട്രാൻസ് മ്യൂസിക് ഫെസ്റ്റിവലിൽ പങ്കെടുക്കുന്നതിനിടെ ആയിരുന്നു മാപ്പൽ ആക്രമിക്കപ്പെട്ടത്. വേദിയിലേക്ക് ഭീകര സംഘം ഇരച്ചെത്തുകമയായിരുന്നു. കണ്ണിൽ കണ്ടവരെ ഇവർ ആയുധങ്ങൾ കൊണ്ട് ആക്രമിച്ചു.
ഭീകരരെ കണ്ട് ഭയന്ന മാപ്പൽ അവരിൽ നിന്നും രക്ഷപ്പെടുന്നതിനായി മരിച്ചതുപോലെ ഒരു ട്രക്കിന് അടിയിൽ കിടന്നു. മരിച്ചെന്ന് കരുതി ഭീകരർ ശ്രദ്ധിക്കാതെ പോകുമെന്നായിരുന്നു മാപ്പൽ കരുതിയത്. എന്നാൽ മാപ്പലിന് ജീവനുണ്ടെന്ന് മനസ്സിലാക്കിയ ഭീകരർ പിടികൂടുകയായിരുന്നു.
തുടർന്ന് വിചാരണ ചെയ്യാൻ ആരംഭിച്ചു. മണിക്കൂറുകളോളമാണ് മാപ്പലിനെ ഭീകരർ വിചാരണ ചെയ്യുകയും മർദ്ദിക്കുകയും ചെയ്തത്. തുടർന്ന് കൊലപ്പെടുത്തുകയായിരുന്നു. ജീവൻ നഷ്ടമായെന്ന് ഉറപ്പുവരുത്തിയ ശേഷമായിരുന്നു മാപ്പലിനെ ഭീകരർ ഉപേക്ഷിച്ചത്. മാപ്പലിനൊപ്പം ആൺ സുഹൃത്തും പരിപാടിയിൽ പങ്കെടുക്കാൻ എത്തിയിരുന്നു. ഇയാളെയും ഭീകരർ അതിക്രൂരമായി മർദ്ദിച്ചു. മരണ വിവരം മായാൻ ആണ് ഇൻസ്റ്റഗ്രാമിലൂടെ ലോകത്തെ അറിയിച്ചത്.
അതേസമയം സംഭവ സ്ഥലത്ത് നിന്നും മാപ്പലിന്റേത് ഉൾപ്പെടെ 260 മൃതദേഹങ്ങളാണ് കണ്ടെടുത്തത്. നിലവിൽ എണ്ണൂറോളം ഇസ്രായേൽ പൗരന്മാർ കൊല്ലപ്പെട്ടിട്ടുണ്ടെന്നാണ് വിവരം. ഹമാസ് ഭീകരർക്കെതിരെ ഇസ്രായേൽ സേന ശക്തമായ നീക്കങ്ങൾ തുടരുകയാണ്.
Discussion about this post