ന്യൂഡൽഹി: ഹമാസിനെതിരെ ശക്തമായ പോരാട്ടം തുടരുന്ന ഇസ്രായേലിന് വീണ്ടും പിന്തുണ പ്രഖ്യാപിച്ച് ഇന്ത്യ. ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ഫോണിൽ ബന്ധപ്പെട്ടു. നെതന്യാഹുവുമായി ചേർന്ന് അദ്ദേഹം നിലവിലെ സ്ഥിതിഗതികളും വിലയിരുത്തി.
പ്രധാനമന്ത്രി ട്വിറ്ററിലൂടെയാണ് നെതന്യാഹുവുമായി ബന്ധപ്പെട്ട വിവരം പങ്കുവച്ചത്. ഫോണിൽ വിളിച്ച് രാജ്യത്തെ നിലവിലെ അവസ്ഥകളെക്കുറിച്ച് പങ്കുവച്ചതിന് നന്ദി പറയുന്നുവെന്ന് പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു. ഈ നിർണായക നിമിഷങ്ങളിൽ ഇസ്രായേലിനൊപ്പം ഇന്ത്യയും ഇവിടുത്തെ ജനങ്ങളും നിൽക്കുന്നു. എല്ലാ തരത്തിലുമുള്ള ഭീകരവാദത്തെ ഇന്ത്യ എതിർക്കുകയും ഹമാസിന്റെ ഭീകരാക്രമണങ്ങളെ ശക്തമായി അപലപിക്കുകയും ചെയ്യുന്നുവെന്നും പ്രധാനമന്ത്രി പ്രതികരിച്ചു.
ഹമാസിനെതിരെ ഇസ്രായേൽ യുദ്ധം പ്രഖ്യാപിച്ചതിന് തൊട്ട് പിന്നാലെ തന്നെ പിന്തുണ പ്രഖ്യാപിച്ച് പ്രധാനമന്ത്രി രംഗത്ത് എത്തിയിരുന്നു. ഇസ്രായേലിൽ ഹമാസ് നടത്തിയ ഭീകരാക്രമണം അക്ഷരാർത്ഥത്തിൽ ഞെട്ടിച്ചു കളഞ്ഞുവെന്ന് ആയിരുന്നു പ്രധാനമന്ത്രി പ്രതികരിച്ചത്്. ഇസ്രായേലിൽ കൊല്ലപ്പെട്ടവരുടെ കുടുംബത്തിന്റെ ദു:ഖത്തിൽ പങ്കുചേരുന്നുവെന്നും അദ്ദേഹം പറഞ്ഞിരുന്നു.
Discussion about this post