ജെറുസലേം: ഹമാസ് താവളങ്ങൾ തകർത്ത് മുന്നേറി ഇസ്രായേൽ പ്രതിരോധ സേന. ഇതുവരെ 1,200 ഹമാസ് ഭീകരരാണ് ആക്രമണത്തിൽ കൊല്ലപ്പെട്ടത്. മൂവായിരത്തിലധികം പേർക്ക് പരിക്കേറ്റതായും 150 ഭീകരരെ പിടികൂടിയതായും റിപ്പോർട്ടുകളുണ്ട്.
നിലവിൽ ഗാസയുടെ അതിർത്തി മേഖലകൾ ഇസ്രായേൽ സേനയുടെ നിയന്ത്രണത്തിലാണ്. ഇവിടെ നിന്നാണ് ഹമാസ് ഭീകരതാവളങ്ങൾ ആക്രമിക്കുന്നത്. ഇന്നലെ രാത്രിയും ഭീകര കേന്ദ്രങ്ങൾക്ക് നേരെ ശക്തമായ വ്യോമാക്രമണം ഉണ്ടായി. ഇതോടെയാണ് മരണ സംഖ്യ ഉയർന്നത്. ഇന്ന് രാവിലെവരെയുള്ള കണക്കുകളാണ് ഇസ്രായേൽ സൈന്യം പുറത്തുവിട്ടത്.
ഇന്ന് രാവിലെയും അതിർത്തിവഴി നുഴഞ്ഞുകയറ്റ ശ്രമം ഉണ്ടായി. എർസ് മേഖല വഴിയായിരുന്നു നുഴഞ്ഞുകയറ്റ ശ്രമം ഉണ്ടായത്. രണ്ട് ഭീകരരെ ഇവിടെയുണ്ടായ ഏറ്റുമുട്ടലിൽ സേന വധിച്ചിരുന്നു. നുഴഞ്ഞു കയറ്റ സാദ്ധ്യത കണക്കിലെടുത്തത് അതീവ ജാഗ്രതയാണ് അതിർത്തിയിൽ പുലർത്തുന്നത്. പ്രദേശത്ത് സംശയാസ്പദമായ സാഹചര്യത്തിൽ വാഹനം ശ്രദ്ധയിൽപ്പെട്ടിരുന്നു. ഇതേ തുടർന്ന് നടത്തിയ പരിശോധനയിലായിരുന്നു ഭീകരെ കണ്ടത്.
അതേസമയം കഴിഞ്ഞ അഞ്ച് ദിവസമായി തുടരുന്ന പോരാട്ടത്തിൽ മൂവായിരത്തിലധികം പേരാണ് കൊല്ലപ്പെട്ടത്. നിരവധി പേർക്ക് പരിക്കേറ്റിട്ടുണ്ട്. ഹമാസിനെതിരെ ശക്തമായ നീക്കങ്ങളാണ് ഇസ്രായേൽ നടത്തുന്നത്. സഹായത്തിനായി അമേരിക്കയും ഒപ്പമുണ്ട്.
Discussion about this post