Sunday, September 27, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
News
Kerala

ഹമാസിനെതിരെ ‘ഭീകര’പ്രയോഗം ഒഴിവാക്കി കെ.കെ ഷൈലജ; യുദ്ധ തടവുകാരോടും സാധാരണ ജനങ്ങളോടും ഹമാസ് കാണിച്ച ക്രൂരതയെ ന്യായീകരിക്കാൻ കഴിയില്ലെന്നും വിശദീകരണം

by Brave India Desk
Oct 12, 2023, 05:34 pm IST
in Kerala
Share on Facebook
Tweet
WhatsApp
Telegram

കണ്ണൂർ: ഹമാസിനെ ഭീകരർ എന്ന് പറഞ്ഞ അഭിപ്രായത്തിൽ നിന്നും മലക്കം മറിഞ്ഞ് സിപിഎം കേന്ദ്ര കമ്മിറ്റിയംഗം കെ.കെ ഷൈലജ. ഇസ്രയേലിന്റെ ജനവാസ മേഖലയിൽ ഹമാസ് ഭീകരർ നടത്തിയ ആക്രമണത്തെ മന:സ്സാക്ഷിയുള്ളവരെല്ലാം അപലപിക്കുമെന്ന് കഴിഞ്ഞ ദിവസം ഫേസ്ബുക്ക് പ്രതികരണത്തിൽ കെകെ ഷൈലജ പറഞ്ഞിരുന്നു. ഹമാസിന്റെ ക്രൂരതകൾക്ക് പരസ്യമായി പിന്തുണ നൽകുന്ന സിപിഎമ്മിന്റെ നയത്തിന് ഘടകവിരുദ്ധമായിരുന്നു ഷൈലജയുടെ നിലപാട്.

ആദ്യം ഹമാസ് എന്നായിരുന്നു പറഞ്ഞതെങ്കിലും പിന്നീട് ഹമാസ് ഭീകരർ എന്ന് കൂട്ടിച്ചേർക്കുകയായിരുന്നു. ഫേസ്ബുക്ക് പോസ്റ്റിലെ എഡിറ്റ് ഹിസ്റ്ററി സഹിതം കെകെ ഷൈലജയുടെ അഭിപ്രായം സമൂഹമാദ്ധ്യമങ്ങളിൽ വലിയ ചർച്ചയുമായി. സിപിഎം നിലപാടിലെ തെറ്റ് ചൂണ്ടിക്കാണിക്കുന്നതാണ് കെകെ ഷൈലജയുടെ പോസ്റ്റ് എന്നും അഭിപ്രായമുയർന്നു. ഈ സാഹചര്യത്തിലാണ് രണ്ട് ദിവസങ്ങൾക്ക് ശേഷം കെകെ ഷൈലജ വിശദീകരണവുമായി രംഗത്തെത്തിയത്.

Stories you may like

മുഖ്യമന്ത്രി കേരളത്തെ അടിയന്തരാവസ്ഥയിലേക്ക് കൊണ്ടുപോകുന്നു: പി. രാജീവ്

വീണയെയല്ല, അച്ഛനെയാണ് അവർ ലക്ഷ്യമിടുന്നത് , ഞാൻ ഇതൊക്കെ എത്ര കണ്ടതാണെന്ന് അവർക്കറിയില്ല: പിണറായി വിജയൻ

കെകെ ഷൈലജയുടെ ഫേസ്ബുക്ക് പോസ്റ്റ്

ഇസ്രയേൽ – പലസ്തീൻ യുദ്ധത്തെക്കുറിച്ച് ഞാൻ എഴുതിയ ഫേസ്ബുക്ക് പോസ്റ്റ് പല രീതിയിൽ ചർച്ച ചെയ്യപ്പെടുന്നതായി കാണുന്നു. 1948 മുതൽ പലസ്തീൻ ജനത അഭിമുഖീകരിക്കുന്ന കൊടുംക്രൂരതകൾക്ക് കാരണക്കാർ ഇസ്രയേലും അവരെ സഹായിക്കുന്ന സാമ്രാജ്യത്വശക്തികളുമാണെന്നാണ് പോസ്റ്റിൽ എഴുതിയത്. ഇടതുപക്ഷം എപ്പോഴും പലസ്തീൻ ജനതയോട് ഐക്യദാർഢ്യം പ്രകടിപ്പിക്കുകയും അവരുടെ ഭൂമിയിൽ കയ്യേറ്റം നടത്തുന്ന ഇസ്രയേലിന്റെ നടപടിയെ വിമർശിക്കുകയും ചെയ്തിട്ടുണ്ട്.

എന്നാൽ യുദ്ധതടവുകാരോടും സാധാരണ ജനങ്ങളോടും ഹമാസ് കാണിച്ച ക്രൂരതയെ ന്യായീകരിക്കാൻ കഴിയില്ല എന്നും പോസ്റ്റിൽ എഴുതിയിരുന്നതായി കെകെ ഷൈലജ പറയുന്നു. പലസ്തീൻ ജനതയോട് വർഷങ്ങളായി ഇസ്രയേൽ ചെയ്യുന്നതും ഇതേ ക്രൂരതയാണെന്ന് പോസ്റ്റിൽ എഴുതിയിരുന്നു. യുദ്ധങ്ങൾ നിരപരാധികളായ മനുഷ്യരെയാണ് വേട്ടയാടുന്നത്.

ഇസ്രയേൽ ഇപ്പോൾപ്രഖ്യാപിച്ച കരയുദ്ധം അവസാനിപ്പിക്കാൻ ഐക്യരാഷ്ട്രസഭ ഇടപെടുന്നില്ലെങ്കിൽ ഇതിനെക്കാൾ വലിയ ഭീകരതകൾക്കാണ് നാം സാക്ഷ്യം വഹിക്കേണ്ടി വരിക. ഏത് യുദ്ധത്തിലും വർഗീയ ലഹളകളിലും നരകയാതനകൾക്ക് വിധേയരാകുന്നത് സ്ത്രീകളും അനാഥരാകുന്ന കുട്ടികളുമായിരിക്കുമെന്ന് പറഞ്ഞാണ് പോസ്റ്റ് അവസാനിപ്പിക്കുന്നത്.

ഹമാസിനെ പിന്തുണയ്ക്കുന്ന സിപിഎം പ്രഖ്യാപിത നിലപാടിനെതിരെ സമൂഹമാദ്ധ്യമങ്ങളിലടക്കം വലിയ വിമർശനങ്ങളാണ് ഉയരുന്നത്.

Tags: K K Shailaja TeacherIsrael HamasCPIM on Israel-Hamas warകെ.കെ ഷൈലജസിപിഎം കേന്ദ്ര കമ്മിറ്റിപലസ്തീൻഇസ്രയേൽ - പലസ്തീൻcpim kerala
Share23
Tweet
Send
Share

Latest stories from this section

കണ്ണൂരിൽ വിറ്റ ടിക്കറ്റിന് 30 കോടി; തിരുവോണം ബമ്പർ ഫലം പുറത്ത്

കണ്ണൂരിൽ വിറ്റ ടിക്കറ്റിന് 30 കോടി; തിരുവോണം ബമ്പർ ഫലം പുറത്ത്

കേരള തീരത്ത് കള്ളക്കടൽ ഭീഷണി ; ശക്തമായ തിരമാലകൾക്ക് സാധ്യത ; സംസ്ഥാനത്തുടനീളം റെഡ് അലെർട്ട്

കേരള തീരത്ത് കള്ളക്കടൽ ഭീഷണി ; ശക്തമായ തിരമാലകൾക്ക് സാധ്യത ; സംസ്ഥാനത്തുടനീളം റെഡ് അലെർട്ട്

ചരിത്രം കുറിച്ച് അമിത് ഷാ ; ഇന്ത്യയിൽ ഏറ്റവും കൂടുതൽ കാലം ആഭ്യന്തര മന്ത്രിയായിരുന്ന വ്യക്തി ; മറികടന്നത് എൽ കെ അദ്വാനിയെ

അമിത് ഷായുടെ സന്ദർശനം : കൊല്ലത്ത് ശനിയാഴ്ച കടുത്ത ഗതാഗത നിയന്ത്രണം

സത്യപ്രതിജ്ഞാ ലംഘനം’; മുഖ്യമന്ത്രിയുടെയും ഷാജിയുടെയും രാജി ആവശ്യപ്പെട്ട് പി. ജയരാജൻ

സത്യപ്രതിജ്ഞാ ലംഘനം’; മുഖ്യമന്ത്രിയുടെയും ഷാജിയുടെയും രാജി ആവശ്യപ്പെട്ട് പി. ജയരാജൻ

Latest News

യു.എൻ രക്ഷാസമിതിയിൽ ഇന്ത്യയ്ക്ക് സ്ഥിരാംഗത്വം: പൂർണ്ണ പിന്തുണയുമായി റഷ്യ; പാശ്ചാത്യ രാജ്യങ്ങൾക്ക് മുന്നറിയിപ്പ്

യു.എൻ രക്ഷാസമിതിയിൽ ഇന്ത്യയ്ക്ക് സ്ഥിരാംഗത്വം: പൂർണ്ണ പിന്തുണയുമായി റഷ്യ; പാശ്ചാത്യ രാജ്യങ്ങൾക്ക് മുന്നറിയിപ്പ്

റെയിൽവേയ്ക്ക് ഇനി ഇരട്ടി വേഗവും ലാഭവും: വഴിത്തിരിവായി പുതിയ ഡ്യുവൽ-ഫ്യുവൽ എൽ.എൻ.ജി ട്രെയിൻ

റെയിൽവേയ്ക്ക് ഇനി ഇരട്ടി വേഗവും ലാഭവും: വഴിത്തിരിവായി പുതിയ ഡ്യുവൽ-ഫ്യുവൽ എൽ.എൻ.ജി ട്രെയിൻ

റെയിൽവേ സിസ്റ്റങ്ങൾക്ക് നേരെ മാൽവെയർ ആക്രമണം ; ജീവനക്കാർക്ക് ജാഗ്രതാ നിർദ്ദേശം

റെയിൽവേ സിസ്റ്റങ്ങൾക്ക് നേരെ മാൽവെയർ ആക്രമണം ; ജീവനക്കാർക്ക് ജാഗ്രതാ നിർദ്ദേശം

ഇന്ത്യയുടെ ആണവ പദ്ധതികൾക്കുള്ള യുറേനിയം ഇനി ഓസ്ട്രേലിയ വിതരണം ചെയ്യും ; മോദിയുടെ സന്ദർശനത്തിൽ ചരിത്രപരമായ കരാറിൽ ഒപ്പുവെച്ച് ഇന്ത്യയും ഓസ്‌ട്രേലിയയും

‘ചരിത്രത്തിലെ എക്കാലത്തെയും മികച്ച ഊർജ്ജനയം’ ; മോദിയുടെ ഊർജ്ജ നയങ്ങളെ പ്രശംസിച്ച് ഓസ്‌ട്രേലിയൻ പ്രധാനമന്ത്രി

ചൈനയെയും പാകിസ്താനെയും ബഹുദൂരം പിന്നിലാക്കി ഇന്ത്യൻ വ്യോമസേന ; അന്താരാഷ്ട്ര സേന പട്ടികയിൽ ആറാം സ്ഥാനത്ത്, രാജ്യങ്ങളിൽ മൂന്നാമത്

ആകാശം തൊട്ട് ‘തരംഗ് ശക്തി 2026’; 40-ലേറെ രാജ്യങ്ങൾ പങ്കെടുക്കുന്ന ബഹുരാഷ്ട്ര വ്യോമസേനാ അഭ്യാസത്തിന് രാജസ്ഥാനിൽ തുടക്കമായി

‘എല്ലാ നിർണായക തീരുമാനങ്ങളും ഏകകണ്ഠമായാണ് കൈക്കൊണ്ടത്’ ; വിശദീകരണങ്ങളും മാറ്റങ്ങളും വ്യക്തമാക്കി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ

‘എല്ലാ നിർണായക തീരുമാനങ്ങളും ഏകകണ്ഠമായാണ് കൈക്കൊണ്ടത്’ ; വിശദീകരണങ്ങളും മാറ്റങ്ങളും വ്യക്തമാക്കി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ

പാകിസ്ഥാനിൽ വൻ ചാവേർ സ്ഫോടനം; 12 പേർ കൊല്ലപ്പെട്ടു, ഉത്തരവാദിത്തം ഏറ്റെടുത്ത് തഹ്‌രീക്-ഇ-താലിബാൻ പാകിസ്ഥാൻ

പാകിസ്ഥാനിൽ വൻ ചാവേർ സ്ഫോടനം; 12 പേർ കൊല്ലപ്പെട്ടു, ഉത്തരവാദിത്തം ഏറ്റെടുത്ത് തഹ്‌രീക്-ഇ-താലിബാൻ പാകിസ്ഥാൻ

വോട്ടെണ്ണൽ തടയാൻ സൈബർ ക്വട്ടേഷൻ?; കമ്മീഷന്റെ വെബ്‌സൈറ്റിൽ 68 ലക്ഷം ഹാക്കിങ് ശ്രമങ്ങൾ; പ്രതിരോധിച്ച് ഇന്ത്യയുടെ’ഇസി നെറ്റ്’!

നിർണ്ണായക തീരുമാനങ്ങളുമായി കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ; കാബിനറ്റ് സെക്രട്ടറിക്ക് നൽകിയ കത്തിൽ വിശദീകരണം

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies