എറണാകുളം: ചേരാനെല്ലൂരിൽ പത്ത് വയസുകാരനെ ക്രൂരമായി മർദ്ദിച്ച് രണ്ടാനച്ഛൻ. സംഭവത്തിൽ പ്രതിയെ അറസ്റ്റ് ചെയ്തു. ഇരിഞ്ഞാലക്കുട സ്വദേശി അരുൺ എസ് മേനോനാണ് അറസ്റ്റിലായത്.
കഴിഞ്ഞ ദിവസമായിരുന്നു സംഭവം. കുട്ടിയുടെ ശരീരത്തിലെ പരിക്കുകൾ കണ്ട് അദ്ധ്യാപകരാണ് വിവരം ആരാഞ്ഞത്. ഇതോടെ കുട്ടി രണ്ടാനച്ഛന്റെ ക്രൂരതയെക്കുറിച്ച് പറയുകയായിരുന്നു. ഇതോടെ വിവരം സ്കൂൾ അധികൃതർ പോലീസിനെ അറിയിച്ചു. ഇതേ തുടർന്നാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.
പതിവിലും നേരത്തെ കുട്ടി ഉറങ്ങിയിരുന്നു. ഇതിനാണ് കുട്ടിയെ മർദ്ദിച്ചത്. പിറ്റേന്ന് തൃശ്ശൂരിലേക്ക് യാത്രയുണ്ടായിരുന്നു. അതിനാലാണ് കുട്ടി നേരത്തെ ഉറങ്ങിയത്. എന്നാൽ ഇത് കണ്ട അരുൺ പഠിക്കാൻ ആവശ്യപ്പെട്ട് ചൂരൽ കൊണ്ട് കുട്ടിയെ മർദ്ദിക്കുകയായിരുന്നു. പഠിച്ചു തീർന്ന ശേഷം മാത്രമേ രണ്ടാനച്ഛൻ ഉറങ്ങാൻ അനുവദിക്കാറുള്ളൂവെന്നും എന്നും പുലർച്ചെ മൂന്ന് മണിവരെ പഠിക്കുമെന്നും കുട്ടി പറഞ്ഞു.
കുട്ടിയുടെ മുഖത്തും ശരീരത്തിലും ചൂരൽ കൊണ്ട് അടിയേറ്റതിന്റെ പരിക്കുകളുണ്ട്. മർദ്ദനത്തിലേറ്റ പരിക്കുകളെ തുടർന്ന് കസേരയിൽ ഇരിക്കാനാവാത്ത നിലയിലാണ് കുട്ടിയുള്ളത്.
Discussion about this post